കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറും മൂന്നടി മാത്രം ഉയരമുള്ള കുള്ളൻ!! പക്ഷേ ഇന്ത്യൻ സൈന്യത്തിന് കടുത്ത വെല്ലുവിളി... ആരാണ് അയാൾ

Google Oneindia Malayalam News

ദില്ലി: നാല്‍പത്തിയേഴ് വയസ്സ് പ്രായം, നീളം വെറും മൂന്ന് അടി മാത്രം. പക്ഷേ കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നത് ഇയാളാണ്.

പേര് നൂര്‍ മുഹമ്മദ് താന്ത്രേ... ജെയ്‌ഷെ മുഹമ്മദ് തീവ്രവാദിയാണ് ഇയാള്‍. വെറും തീവ്രവാദിയല്ല, ജെയ്‌ഷെ മുഹമ്മദിന്റെ പുതിയ കമാന്‍ഡന്റ്. പുല്‍വാമ ജില്ലയിലെ ത്രാല്‍ സ്വദേശിയാണ് ഇയാള്‍.

Terrorist

ദക്ഷിണ കശ്മീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃസ്ഥാനം നൂര്‍ മുഹമ്മദ് ഏറ്റെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. താഴ് വരയില്‍ തീവ്രവാദ സംഘത്തെ പുനരേകോപിപ്പിക്കുകയാണ് ഇയാളുടെ ലക്ഷ്യം. കശ്മീരില്‍ അടുത്തിടെ ഉണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ നൂര്‍ മുഹമ്മദ് ആയിരുന്നു.

2003 ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു നൂര്‍ മുഹമ്മദിനെ. പിന്നീട് 2011 ല്‍ പോട്ട കോടതി ഇയാളെ ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ പരോളില്‍ പുറത്തിറങ്ങിയ നൂര്‍ മുഹമ്മദ് വീണ്ടും സംഘടയുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മാസം പുല്‍വാമ പോലീസ് സ്‌റ്റേഷനില്‍ നടന്ന ആക്രമണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത് നൂര്‍ മുഹമ്മദ് ആയിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിനടുത്ത് ബിഎസ്എഫ് ക്യാമ്പിന് നേര്‍ക്ക് നടന്ന ആക്രമണത്തിന് പിന്നിലും നൂര്‍ മുഹമ്മദിന്റെ സാന്നിധ്യമുണ്ടായിരുന്നു.

English summary
A 47-YEAR-OLD militant, who is only three feet tall, is reported to be behind the recent attacks by the Jaish-e-Mohammed in Kashmir. According to police sources, Noor Mohammad Tantray, a resident of Tral in Pulwama district, has taken over command of the JeM in South Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X