കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവ് പൂര്‍ണ തകര്‍ച്ചയിലേക്കോ? സ്വന്തം പാളയത്തില്‍ നിന്ന് അപ്രതീക്ഷിത തിരിച്ചടി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ- ഏക്‌നാഥ് ഷിന്‍ഡെ പോര് പുതിയ ഗതിയിലേക്ക്. ഷിന്‍ഡെയ്‌ക്കെതിരെ വെല്ലുവിളികളുമായി ഉദ്ധവ് രംഗത്തെത്തിയതിനിടെ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി കൂടി ഉദ്ധവിന് ഉണ്ടായിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ സഹോദരന്‍ ജയ്‌ദേവ് താക്കറെ തന്റെ പിന്തുണ ഷിന്‍ഡെയ്ക്കാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

'കഴിഞ്ഞ 5-6 ദിവസമായി, നിങ്ങള്‍ ഷിന്‍ഡെ വിഭാഗത്തില്‍ ആണോ എന്ന് എന്നോട് ചോദിക്കുന്നു. താക്കറെമാര്‍ക്ക് ഒരു വിഭാഗത്തിലും ആകാന്‍ കഴിയില്ല. ഷിന്‍ഡെയുടെ ഭാഗത്തു നിന്നുള്ള നടപടികള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, സ്‌നേഹം കൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്,' അദ്ദേഹം പറഞ്ഞു. , ടീം ഷിന്‍ഡെ സംഘടിപ്പിച്ച ദസറ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

1

'ഏകനാഥിനെ ഒറ്റയ്ക്കാക്കരുത്. നിങ്ങള്‍ എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കണം. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയാണ് ഷിന്‍ഡെ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ കര്‍ഷകരോട് അടുത്ത് നില്‍ക്കുന്ന ആളാണ് ഷിന്‍ഡെ. അദ്ദേഹം കഠിനാധ്വാനിയുമാണ്,' ജയ്‌ദേവ് താക്കറെ പറഞ്ഞു.ഷിന്‍ഡെ രാജ്യം തിരികെ വരട്ടെയെന്ന് ഞാന്‍ പറയും, തിരഞ്ഞെടുപ്പ് നടക്കട്ടെ, ഷിന്‍ഡെ രാജ്യം തിരിച്ചുവരട്ടെ. എന്റെ പൂര്‍ണ്ണ പിന്തുണ ഏകനാഥ് ഷിന്‍ഡെയ്ക്ക ആണ് ' അദ്ദേഹം പറഞ്ഞു..

'മൂന്നാമതായേ ബിജെപിയെ ഭയക്കേണ്ടതുള്ളൂ; പറഞ്ഞത് കേരളത്തിലെ കാര്യം, മാറ്റിപ്പറഞ്ഞിട്ടു കാര്യമില്ല': രവിചന്ദ്രന്‍'മൂന്നാമതായേ ബിജെപിയെ ഭയക്കേണ്ടതുള്ളൂ; പറഞ്ഞത് കേരളത്തിലെ കാര്യം, മാറ്റിപ്പറഞ്ഞിട്ടു കാര്യമില്ല': രവിചന്ദ്രന്‍

2

ഉദ്ധവ് താക്കറെ ഷിന്‍ഡെയ്‌ക്കെതിരെ ശ്കതമായി തിരിച്ചടി നടത്തികൊണ്ടിരിക്കുമ്പോഴാണ് സ്വന്തം പാളയത്തില്‍ നിന്ന് ഉദ്ധവിന് ഇപ്പോള്‍ തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഏക്നാഥ് ഷിൻഡെയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉദ്ധവ് താക്കറെ നടത്തിയത്. 'ശിവസേനയ്‌ക്ക് എന്ത് സംഭവിക്കും എന്നായിരുന്നു നേരത്തെയുള്ള ചോദ്യം? എന്നാൽ, ഇവിടെയുള്ള ആൾക്കൂട്ടത്തെ കാണുമ്പോൾവഞ്ചകർക്ക് എന്ത് സംഭവിക്കുമെന്നാണ് ഉയരുന്ന ചോദ്യം . എല്ലാ വർഷത്തെയും പോലെ ഇത്തവണയും രാവണനെ കത്തിക്കും. എന്നാൽ ഇത്തവണ വ്യത്യസ്തനായ രാവണനാണ്' എന്നാണ് ഉദ്ധവ് പറഞ്ഞത്.

3

ബിജെപി ശിവസേനയെ വഞ്ചിച്ചത് കൊണ്ടാണ് സംഖ്യം തകർന്നതെന്നും ഉദ്ധവ് പറഞ്ഞു. ഭരണം പങ്കിടാം എന്ന് ബിജെപി സമ്മതിച്ചെന്ന് എന്റെ മാതാപിതാക്കളെക്കൊണ്ട് സത്യം ചെയ്യുന്നു. എന്നാൽ പിന്നീട് അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞെന്നും താക്കറെ പറഞ്ഞു. ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി പ്രശ്നങ്ങൾ ഒഴിവാക്കാൻ ആണ് ഇപ്പോൾ ബിജെപി ശ്രമിച്ചതെന്നും എന്നാൽ എന്തുകൊണ്ട് ഇത് നേരത്തെ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

5

ഏക്നാഥ് ഷിൻഡെയ്ക്കെതിരെ ഉദ്ധവ് താക്കറെ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി പദം തന്നു, ഇപ്പോൾ പാർട്ടിയും ചോദിക്കുന്നു, ഒരാളുടെ അത്യാഗ്രഹം എത്ര ആയിരിക്കണം ഉദ്ധവ് ആരോപിച്ചു. തന്റെ പിതാവിനെ ഏക്നാഥ് ഷിൻഡെ മോഷ്ടിച്ചെന്നും ഉദ്ധവ് ആരോപിച്ചു. ഇതിന് പമറുപടിയുമായി ഷിൻഡെയുമെത്തി. കവിതയിലൂടെയായിരുന്നു ഷിൻഡെയുടെ മറുപടി. കവി ഹരിവംശായ് ബച്ചന്റെ വരികളായ "എന്റെ മകനായതുകൊണ്ട് എന്റെ മകൻ എന്റെ അനന്തരാവകാശിയാവില്ല,എന്റെ അനന്തരാവകാശി ആരായാലും എന്റെ മകനായിരിക്കും എന്നായിരുന്നു ഷിൻഡെ ഉദ്ധവ് താക്കറെയോട് പറഞ്ഞത്.

ബില്‍ഗേറ്റ്‌സുമായുള്ള ആ വേര്‍പിരിയല്‍ എന്തിനായിരുന്നു; കാരണം പറഞ്ഞ് മെലിന്‍ഡബില്‍ഗേറ്റ്‌സുമായുള്ള ആ വേര്‍പിരിയല്‍ എന്തിനായിരുന്നു; കാരണം പറഞ്ഞ് മെലിന്‍ഡ

English summary
new setback to uddhav thackeray, his brother Jaidev thackery shared stage with shinde
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X