കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെല്‍റ്റ വകഭേദം പിന്നില്‍ നില്‍ക്കും, പുതിയ വേരിയന്റ് അപകടകാരി, തുടങ്ങിയത് ദക്ഷിണാഫ്രിക്കയില്‍

Google Oneindia Malayalam News

ദില്ലി: കൊവിഡിന്റെ പുതിയ തരംഗത്തില്‍ ആശങ്കയോടെ ഇരിക്കുകയാണ് രാജ്യം. ബി.1.1..529 എന്നാണ് പുതിയ വകഭേദത്തിന് ശാസ്ത്രജ്ഞര്‍ നല്‍കിയിരുന്ന പേര്. കൂടുതല്‍ കേസുകളാണ് ഈ വകഭേദത്തെ തുടര്‍ന്നുണ്ടാവുന്നത്. വാക്‌സിനുകള്‍ ഉയര്‍ത്തുന്ന പ്രതിരോധ ശേഷം ഇവ മറികടക്കുമെന്നും അതിവേഗത്തില്‍ പടരുമെന്നുമാണ് മുന്നറിയിപ്പ്. കൂടുതല്‍ രോഗലക്ഷണങ്ങള്‍ക്കും രോഗികള്‍ക്കും പുതിയ കൊവിഡ് വകഭേദം വഴിയൊരുക്കുമെന്ന് ശാസ്ത്ര ലോകം പറയുന്നു. നിലവില്‍ ഇത് വലിയ അപകടകാരിയാണ്. എത്രത്തോളം ഇതിന്റെ അപകടസാധ്യതയുണ്ടെന്ന് പരിശോധിച്ച് വരികയാണ്. പുതിയ വേരിയന്റ് അന്‍പതോളം തവണ ജനിതക മാറ്റം വന്നവയാണെന്ന് വിദഗ്ധര്‍ പറയുന്നു.

ആര്യനെ സഹായിക്കാന്‍ ഹൃത്വിക്കിന്റെ ലൈഫ് കോച്ച്, വാങ്കഡെയെ പൂട്ടാന്‍ ഷാരൂഖ്? കേസ് ദുര്‍ബലമാകുന്നുആര്യനെ സഹായിക്കാന്‍ ഹൃത്വിക്കിന്റെ ലൈഫ് കോച്ച്, വാങ്കഡെയെ പൂട്ടാന്‍ ഷാരൂഖ്? കേസ് ദുര്‍ബലമാകുന്നു

1

ഈ ജനിതക മാറ്റമാണ് പുതിയ കൊവിഡിനെ അപകടകാരിയാക്കുന്നത്. സ്‌പൈക്ക് പ്രോട്ടീനില്‍ തന്നെ മുപ്പതോളം ജനിതക മാറ്റം ഉണ്ടായിട്ടുണ്ട്. സ്‌പൈക്ക് പ്രോട്ടീനെയാണ് പലപ്പോഴും കൊവിഡ് വാക്‌സിന്‍ പ്രതിരോധത്തിനായി ഉപയോഗിക്കുകയാണ്. ഇതിന്റെ പ്രതിരോധ ശേഷി തകര്‍ന്നാല്‍ വൈറസിന് മനുഷ്യകോശങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കും. നിലവില്‍ ഡെല്‍റ്റയേക്കാള്‍ അപകടകാരിയായിട്ടാണ് പുതിയ വേരിയന്റിനെ കാണുന്നത്. സ്‌പൈക്ക് പ്രോട്ടീനെ ലക്ഷ്യമിടുന്നത് ഈ വൈറസ് കൂടുതല്‍ അപകടകാരിയാണോ എന്ന് പരിശോധിച്ച് വരികയാണ് ശാസ്ത്രലോകം. ആണെന്ന് കണ്ടെത്തിയാല്‍ വലിയൊരു തലവേദനയാണ് ഇന്ത്യന്‍ ആരോഗ്യ മേഖലയെ കാത്തിരിക്കുന്നത്.

പുതിയ വൈറസിന്റെ റിസെപ്റ്റര്‍ ബൈന്‍ഡിംഗ് ഡൊമെയ്‌നില്‍ പത്തോളം തവണയാണ് ജനിതകമാറ്റം കണ്ടെത്തിയിരിക്കുകയാണ്. മറ്റ് രണ്ട് ഡെല്‍റ്റ വേരിയന്റുകളേക്കാള്‍ കൂടുതലാണിത്. ഡെല്‍റ്റ പ്ലസ് വേരിയന്റിനും ഇത്തരത്തിലുള്ള കഴിവുണ്ടെന്ന് സംശയിക്കുന്നുണ്ട്. അതേസമയം എവിടെ നിന്നാണ് പുതിയ വകഭേദം എന്ന കാര്യത്തില്‍ പലവിധത്തിലുള്ള അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഏറ്റവും വിശ്വസിക്കാവുന്ന റിപ്പോര്‍ട്ട് ലണ്ടനില്‍ നിന്നാണ്. ചികിത്സ കിട്ടാതെ പോയ എയ്ഡ്‌സ് രോഗിയില്‍ നിന്നാവാം പുതിയ വൈറസ് ഉല്‍ഭവിച്ചതെന്നാണ് യുസില്‍ ജനറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഫ്രാന്‍സിസ് ബലോക്‌സ് പറയുന്നത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ ആഴ്ച്ച ദക്ഷിണാഫ്രിക്കയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ഇത് അയല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന് കയറുകയായിരുന്നു. ബോത്സ്വാനയിലേക്ക് അടക്കമായിരുന്നു പടര്‍ന്നത്. ബോത്സ്വാനയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പോലും പുതിയ കൊവിഡ് വകഭേദം ബാധിച്ചു. ദക്ഷിണാഫ്രിക്കയില്‍ നൂറിലധികം കേസുകളാണ് ഈ വേരിയന്റിലൂടെ ഉണ്ടായിരിക്കുന്നത്. ബോത്സ്വാനയില്‍ അതിലേറെയുണ്ട്. ലോകാരോഗ്യ സംഘടനയെ അടക്കം ആശങ്കപ്പെടുത്തുന്നത് ഇത് പല രാജ്യങ്ങളിലേക്ക് പടരുന്നതാണ്. ഹോങ്കോംഗില്‍ രണ്ട് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ ആഫ്രിക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ രണ്ട് പേരും ഫൈസറിന്റെ വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഇവരുടെ സാമ്പിളുകള്‍ അതിശക്തമായ വൈറസ് സാന്നിധ്യമാണ് ഉള്ളത്. അടുത്തിടെ നടന്ന ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ഇവരുടെ ഫലം നെറ്റീവായിരുന്നു. പക്ഷേ ആശങ്കപ്പെടുത്തുന്നതാണെന്ന് ഡോക്ടര്‍ എറിക് ഫെയ്ഗല്‍ ഡിംഗ് പറഞ്ഞു. രണ്ട് രോഗികളും വ്യത്യസ്ത മുറിയിലായിരുന്നു. അതുകൊണ്ട് തന്നെ ഇവ വായുവിലൂടെ പടരുന്നതാണോ എന്ന ആശങ്കയും അതിശക്തമാണ്. വാക്‌സിന്‍ പ്രതിരോധത്തെ തകര്‍ക്കാന്‍ ശേഷിയുള്ളതാണെന്ന മെഡിക്കല്‍ ലോകത്തിന്റെ ആശങ്ക സത്യമായി വരുന്നുവെന്നും ഡിംഗ് പറഞ്ഞു. ഹോട്ടല്‍ മുറിയിലെ താമസക്കാരെല്ലാം വ്യത്യസ്ത മുറിയിലാണ് ഉള്ളത്. പക്ഷേ ആ റൂമുകളിലെല്ലാം ഉയര്‍ന്ന തോതില്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നുണ്ട്.

വായുവിലൂടെ സഞ്ചരിച്ച് രോഗം പടര്‍ത്താനുള്ള ശേഷി ഇവയ്ക്കുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. മലാവിയില്‍ നിന്ന് മടങ്ങി വന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇയാള്‍ കണ്ടെത്തിയ വൈറസിന് ഒരുപാട് ജനിതകമാറ്റമുള്ളതായും ഇസ്രയേല്‍ പറയുന്നു. രണ്ട് പേരെ കൂടി ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ബോത്സ്വാന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കാന്‍ ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ വലിയ ആശങ്ക ഇവിടെ ആരോഗ്യ മേഖലയ്ക്കുണ്ട്. യുഎസ്, സിംഗപ്പൂര്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ ദക്ഷിണാഫ്രിക്കയും ബോത്സ്വാനയും അടക്കം നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജര്‍മനിയും ഇറ്റലിയും ഇതേ വഴി പിന്തുടര്‍ന്നു. കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

ഭര്‍തൃവീട്ടില്‍ മൊഫിയ അടിമ, ശരീരത്തില്‍ മുറുവേല്‍പ്പിച്ചു, ആരോപണങ്ങള്‍ ഉറപ്പിച്ച് റിപ്പോര്‍ട്ട്ഭര്‍തൃവീട്ടില്‍ മൊഫിയ അടിമ, ശരീരത്തില്‍ മുറുവേല്‍പ്പിച്ചു, ആരോപണങ്ങള്‍ ഉറപ്പിച്ച് റിപ്പോര്‍ട്ട്

English summary
new strain of coronavirus a concern may break vaccine protection, india on high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X