കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ കൊവിഡ് അതി ഭീകരം; വായുവിലൂടേയും പകരം... രണ്ടാം തരംഗത്തില്‍ കത്തിപ്പടര്‍ന്ന് രോഗം

Google Oneindia Malayalam News

ദില്ലി: കൊവിഡിന്റെ ഒന്നാം തരംഗത്തിന്റെ കെടുതികള്‍ തീരും മുമ്പാണ് രാജ്യം അതീവ ഗുരുതരമായ രണ്ടാം തരംഗത്തില്‍ പെട്ടുപോയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ലോക്ക് ഡൗണ്‍ അടക്കമുള്ള കര്‍ശന നടപടികള്‍ കൊണ്ട് രോഗവ്യാപനത്തെ ഒരു പരിധിവരെയെങ്കിലും തടഞ്ഞു നിര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ വീണ്ടുമൊരു ലോക്ക് ഡൗണ്‍ താങ്ങാവുന്ന സ്ഥിതിയില്‍ അല്ല രാജ്യം ഇപ്പോള്‍.

മോദിയ്ക്ക് മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം; കൊവിഡ് പ്രതിരോധത്തിന് അഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...മോദിയ്ക്ക് മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം; കൊവിഡ് പ്രതിരോധത്തിന് അഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...

രണ്ടാഴ്ച ഗണേഷ് കുമാര്‍ ആശുപത്രിയില്‍; ഒരു പരിചിതമുഖം പോലും കാണാനാകാതെ... ആകെ തളര്‍ത്തുന്ന മാരക രോഗംരണ്ടാഴ്ച ഗണേഷ് കുമാര്‍ ആശുപത്രിയില്‍; ഒരു പരിചിതമുഖം പോലും കാണാനാകാതെ... ആകെ തളര്‍ത്തുന്ന മാരക രോഗം

കൊവിഡ് രണ്ടാം തരംഗത്തില്‍ അതിവേഗമാണ് രോഗവ്യാപനം. വായുവിലൂടേയും രോഗം പകരുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ സമൂഹവ്യാപനത്തിന്റെ വേഗവും കൂടുകയാണെന്ന് വിലയിരുത്തലുണ്ട്. വിശദാംശങ്ങള്‍...

വായുവിലൂടേയും

വായുവിലൂടേയും

ഡ്രോപ് ലെറ്റുകളിലൂടെയാണ് രോഗം പകരുന്നത് എന്നായിരുന്നു ഇതുവരെ വിലയിരുത്തിയിരുന്നത്. എന്നാല്‍ കൊവിഡ് വായുവിലൂടേയും പകരുമെന്ന് എയിംസ് ഡയറക്ടറും കൊവിഡ് ദൗത്യ സംഘത്തിലെ അംഗവും ആയ ഡോ രണ്‍ദീപ് ഗുലേറിയ പറയുന്നത്. വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ ആണ് ഇത്തരത്തില്‍ പകരുന്നത് എന്നാണ് വിലയിരുത്തല്‍.

എന്ത് ചെയ്യണം

എന്ത് ചെയ്യണം

സാധാരണ തുണി മാസ്‌കുകൊണ്ട് ഈ വൈറസിനെ പ്രതിരോധിക്കാന്‍ ആവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സര്‍ജിക്കല്‍ മാസ്‌കുകളോ ഡബിള്‍ ലെയര്‍ മാസ്‌കുകളോ ഉപയോഗിച്ചാല്‍ മാത്രമേ പ്രതിരോധം സാധ്യമാകൂ. അതുപോലെ തന്നെ അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല എന്നും ഡോ ഗുലേറിയ പറയുന്നു.

അതിവേഗം പടരുന്നു

അതിവേഗം പടരുന്നു

രണ്ടാം തരംഗത്തില്‍ അതിവേഗമാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. ഇതില്‍ നാല്‍പത് ശതമാനത്തോളം നിശബ്ദവ്യാപനം ആണെന്നാണ് വിലയിരുത്തല്‍. ലോകത്ത് തന്നെ ഏറ്റവും വേഗത്തില്‍ രോഗം വ്യാപിക്കുന്നത് ഇപ്പോള്‍ ഇന്ത്യയില്‍ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവില്‍ 24 മണിക്കൂറിനുള്ളില്‍ 2.61 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോണ്‍ടാക്ട് ട്രേസിങ് ഇല്ല

കോണ്‍ടാക്ട് ട്രേസിങ് ഇല്ല

രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ ആയിരുന്നു. ആദ്യഘട്ടത്തില്‍ രോഗത്തെ പിടിച്ചുനിര്‍ത്തിയതും കേരളം തന്നെ ആയിരുന്നു. സുശക്തമായ കോണ്‍ടാക്ട് ട്രേസിങും ഐസൊലേഷനും ഒക്കെ ആയിരുന്നു കേരളത്തിന്റെ ആയുധങ്ങള്‍. സുസജ്ജമായ ആരോഗ്യ സംവിധാനങ്ങളും അന്ന് കേരളത്തെ തുണച്ചു. എന്നാല്‍ ഇപ്പോള്‍ കോണ്‍ടാക്ട് ട്രേസിങ് സാധ്യമല്ലാത്ത സ്ഥിതിയാണ്.

സമൂഹ വ്യാപനം

സമൂഹ വ്യാപനം

കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായിരുന്നില്ല എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഇത് ശരിയല്ലെന്ന വിലയിരുത്തലുകളും അന്നുണ്ടായിരുന്നു. എന്തായാലും ഇപ്പോള്‍ അതേ കുറിച്ച് ചര്‍ച്ചകള്‍ ഒന്നുമില്ല. രാജ്യം ഇപ്പോള്‍ സമൂഹ വ്യാപനത്തിലാണ് എന്ന് തന്നെ കരുതേണ്ടി വരും.

കാരണം തിരഞ്ഞെടുപ്പോ

കാരണം തിരഞ്ഞെടുപ്പോ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാ പ്രോട്ടോകോളുകളും ലംഘിക്കപ്പെട്ടതാണ് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന് കാരണം എന്നാണ് ഒരു വിഭാഗം ആക്ഷേപിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പാണ് വ്യാപനത്തിന് കാരണം എന്ന് പറയാന്‍ ആവില്ല. രോഗികളും എണ്ണം കൂടിയതിന് കാരണങ്ങളില്‍ ഒന്നായി മാത്രം പറയാവുന്ന ഒന്നാണ് തിരഞ്ഞെടുപ്പ്.

മാറുന്ന വൈറസ്

മാറുന്ന വൈറസ്

ഓരോ ഘട്ടത്തിലും വൈറസിന് സംഭവിക്കുന്ന മാറ്റങ്ങള്‍ പ്രതിരോധത്തെ തളര്‍ത്തുന്നുണ്ട്. ബ്രിട്ടനില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചത് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ആയിരുന്നു. ആ വൈറസ് ഇന്ത്യയിലും കേരളത്തിലും എത്തിയിട്ടുണ്ട് എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും വലിയ ജാഗ്രതയാണ് ഇനിയുള്ള ദിനങ്ങളില്‍ ഓരോരുത്തരും പാലിക്കേണ്ടത്.

സംസ്ഥാനത്ത് റെക്കോര്‍ഡ് പ്രതിദിന വര്‍ധനവ്: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 18257 പേര്‍ക്ക്സംസ്ഥാനത്ത് റെക്കോര്‍ഡ് പ്രതിദിന വര്‍ധനവ്: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 18257 പേര്‍ക്ക്

കേരളത്തിലേക്ക് വരണമെങ്കില്‍ ഇനി ഇതരസംസ്ഥാനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധംകേരളത്തിലേക്ക് വരണമെങ്കില്‍ ഇനി ഇതരസംസ്ഥാനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

English summary
New strain of Coronavirus may spread through Air, expert say- this time crucial for India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X