കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിതരിൽ അഞ്ചിൽ നാല് പേരിലും നാഡീ ലക്ഷണങ്ങൾ: പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധിക്കുന്നവരിൽ പേശീസംബന്ധമായ പ്രശ്നമുണ്ടെന്ന് പഠനം. പേശീവേദന, തലവേദന, ആശയക്കുഴപ്പം, തലകറക്കം, രുചി അല്ലെങ്കിൽ മണം നഷ്ടപ്പെടൽ എന്നിവയുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എൻസൈലോപ്പതിയാണ് കൊവിഡ് ബാധിച്ചവരിൽ പൊതുവായി കാണപ്പെടുന്നത്. നേരിയ ആശയക്കുഴപ്പം മുതൽ കോമ വരെയുള്ള മാനസിക പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നും ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ മെഡിസിലെ ന്യൂറോ ഇൻഫെക്ഷ്യസ് ഡിസീസ് തലവൻ ഇഗോർ കൊറാൽനിക് പറയുന്നു.

സത്യം മൂടിവെയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം ഫോറൻസിക് റിപ്പോർട്ടിലൂടെ പൊളിഞ്ഞു; ചെന്നിത്തലസത്യം മൂടിവെയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം ഫോറൻസിക് റിപ്പോർട്ടിലൂടെ പൊളിഞ്ഞു; ചെന്നിത്തല

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ചിക്കാഗോ ആസ്ഥാനമായുള്ള ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ച 509 രോഗികളിൽ ന്യൂറോളജിക് ലക്ഷണങ്ങളുടെ ആവൃത്തിയും കാഠിന്യവും പഠനം വിശദീകരിക്കുന്നുണ്ട്. ദീർഘനേരം നീണ്ടുനിൽക്കാത്തതും നേരിയതുമായ ശ്വാസകോശ പ്രശ്നങ്ങളുള്ളവർക്കും ഏറെക്കാലത്തേക്ക് അപകട സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് ചില രോഗികളിൽ മാസങ്ങൾ തന്നെ തന്നെ നീണ്ടുനിൽക്കുമെന്നും അദ്ദേഹം ഫോണിൽ വ്യക്തമാക്കി.

99-1585205160-15

കൊവിഡ് ബാധിച്ചവരിൽ എൻസെഫലോപ്പതി ബാധിച്ചവരുടെ ശരാശരി പ്രായം 65 വയസ്സാണ്. 55 വയസ്സുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരക്കാർക്ക് ഈ പ്രശ്നങ്ങളില്ല. മസ്തിഷ്ക രോഗങ്ങളുള്ളവരിൽ കുടുതലും പുരുഷന്മാരാണ്. ഇവരിൽ രോഗം ബാധിക്കുന്നത് മുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വരെയുള്ള സമയം വളരെ കുറവായിരിക്കും. ഈ അവസ്ഥയുള്ളവരിൽ നേരത്തെ രക്തസമ്മർദ്ദമുൾപ്പെടെയുള്ള രോഗങ്ങൾ ഉള്ളവരായിരിക്കാം. ആനൽസ് ഓഫ ക്ലിനിക്കൽ ആൻഡ് ട്രാൻസ്ലേഷണൽ ന്യൂറോളജി ജേണലിലാണ് പ്രസ്തുുത പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കൊവിഡ് മൂലം നാഡികളിൽ ഉണ്ടാവുന്ന ലക്ഷണങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള ആദ്യത്തെ പഠനം കൂടിയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നും കൊറാൽനിക് പറഞ്ഞു. ചൈനയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 36 ശതമാനം പേർക്കും നാഡീ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്പെയിനിൽ 57 ശതമാനം പേർക്കും നാഡീ ലക്ഷണങ്ങളാണ് പ്രകടമായിട്ടുള്ളത്.

പഠനവിധേയമാക്കിയ 509 പേരിൽ 42 ശതമാനം പേരിൽ നാഡീ ലക്ഷണങ്ങളാണ് പ്രകടമായത്. ഇങ്ങനെയാണ് ഇവരിൽ കൂടുതൽ പേരും രോഗത്തെക്കുറിച്ച് അറിയുന്നത്. 63 ശതമാനം പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്താണ് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. രോഗം ബാധിച്ച കാലയളവിൽ തന്നെ 82 ശതമാനം പേരും തിരിച്ചറിഞ്ഞിട്ടുണ്ട്. പേശീവേദന, തലവേന, എൻസെഫലോപ്പതി എന്നീവയാണ് പ്രധാന ലക്ഷണങ്ങൾ.

English summary
New study hints 4 In 5 Covid Patients Show Neurologic Symptoms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X