കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൊവിഡ് മരണത്തിന് സാധ്യതയെന്ന് പഠനം

Google Oneindia Malayalam News

ദില്ലി: ആഗോള തലത്തിൽ പുരുഷന്മാരെക്കാൾ കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുള്ളത് സ്ത്രീകൾക്കെന്ന് പഠനം. എന്നാൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളുടെ എണ്ണവും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് മരണത്തിന് സാധ്യതയെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

മുന്‍ പ്രധാനമന്ത്രിക്ക് കൊറോണ; പാകിസ്താനില്‍ സ്ഥിതി സങ്കീര്‍ണമാകുന്നു, അഫ്രീദിക്കും രോഗംമുന്‍ പ്രധാനമന്ത്രിക്ക് കൊറോണ; പാകിസ്താനില്‍ സ്ഥിതി സങ്കീര്‍ണമാകുന്നു, അഫ്രീദിക്കും രോഗം

ദില്ലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തിലെ അഭിഷേക് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഇന്ത്യയിലെ രോഗം ബാധിക്കുന്നവരുടെ പ്രായം, ലിംഗം മരണനിരക്ക് (സിഎഫ്ആർ) എന്നിവയാണ് പഠന വിഷയമാക്കിയിട്ടുള്ളത്. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്. എണ്ണവും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ ഇത് പുരുഷന്മാർക്കിടയിൽ 2.9 ശതമാനവും സ്ത്രീകൾക്കിടയിൽ 3.3 ശതമാനവുമാണ്.

corona15-159

 ബിജെപിയെ മുൾമുനയിൽ നിർത്തണം; പുതിയ പദ്ധതിയുമായി കോൺഗ്രസ്,പാർട്ടിയുടെ വക്താക്കളാകാം ബിജെപിയെ മുൾമുനയിൽ നിർത്തണം; പുതിയ പദ്ധതിയുമായി കോൺഗ്രസ്,പാർട്ടിയുടെ വക്താക്കളാകാം

2020 മെയ് 20 വരെയുള്ള കാലളവിൽ രോഗം സ്ഥിരീകരിച്ചവരിൽ 66 ശതമാനത്തോളം പേർ പുരുഷന്മാരാണ്. ഇതിൽ 34 ശതമാനം പേർ മാത്രമാണ് സ്ത്രീകളുള്ളത്. ഇതിൽ തന്നെ പ്രായം കൂടിയവരിലാണ് രോഗബാധ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗം ബാധിച്ച പുരുഷന്മാരിൽ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. 70 വയസ്സിന് മുകളിലുള്ളവരിലും കൊറോണ ബാധിച്ചവരിൽ മരണ സാധ്യത കുടുതലാണെന്നും പഠനത്തിൽ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയുടെ സിഎഫ്ആർ അനുസരിച്ച് ഇന്ത്യയിലേത് 3.34ശതമാനമാണ്. എന്നാൽ ഇത് 4.8 ശതമാനമാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെയുള്ള കണക്കുകൾ പ്രകാരം ആഗോള തലത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ സ്ത്രീകളെക്കാൾ മരണ സാധ്യത പുരുഷന്മാരിലാണുള്ളത്. ഇന്ത്യയിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് മരണ സാധ്യത കുറവുള്ളതെന്നാണ് ഗവേഷകരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ രോഗബാധയേറ്റ പ്രായമായ പുരുഷന്മാരിലും സ്ത്രീകളിലും മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ക്രോഡ്സോഴ്സ്ഡ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിട്ടുള്ളതെന്നാണ് പഠനത്തിന്റെ പരിമിതികളാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

നടി രമ്യാ കൃഷ്ണന്‍ സഞ്ചരിച്ച കാറില്‍ നിന്ന് മദ്യ കുപ്പികള്‍ പിടിച്ചെടുത്തു, ഒപ്പം സഹോദരിയുംനടി രമ്യാ കൃഷ്ണന്‍ സഞ്ചരിച്ച കാറില്‍ നിന്ന് മദ്യ കുപ്പികള്‍ പിടിച്ചെടുത്തു, ഒപ്പം സഹോദരിയും

English summary
New study hints Women in India may have higher coronavirus death risk than men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X