കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ കൊവിഡ് വ്യാപിച്ചത് യുകെയിൽ നിന്നും ദുബായിൽ നിന്നുമെത്തിയവരിലൂടെയെന്ന്: ഐഐടി പഠനം!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രാഥമിക ഉറവിടങ്ങൾ ബ്രിട്ടനും ദുബായും ആണെന്ന് പഠനം. മണ്ടിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുള്ളത്. അന്താരാഷ്ട്ര യാത്രകൾ വഴിയാണ് ഇന്ത്യയിലേക്ക് കൊറോണ വൈറസ് വ്യാപിച്ചിട്ടുള്ളതെന്നാണ് ജേണൽ ഓഫ് ട്രാവൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്.

അകാലി ദള്‍ സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ വെല്ലുവിളിയുമായി ബിജെപി; 117 സീറ്റിലും ഒറ്റക്ക് മത്സരിക്കുംഅകാലി ദള്‍ സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ വെല്ലുവിളിയുമായി ബിജെപി; 117 സീറ്റിലും ഒറ്റക്ക് മത്സരിക്കും

അന്തർസംസ്ഥാന വ്യാപനം

അന്തർസംസ്ഥാന വ്യാപനം


തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വൈറസ് ബാധയാണ് മറ്റ് സമുദായങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിൽ കുറവ് പങ്ക് വഹിച്ചിട്ടുള്ളത്. ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര,കേരളം, ജമ്മു കശ്മീർ, കർണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രാദേശിക തലത്തിലുള്ള രോഗവ്യാപനത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളത്. ചിലത് അന്തർസംസ്ഥാന രോഗവ്യാപനത്തിനും കൈമാറ്റത്തിനും കാരണമായെന്നും ഗവേഷണത്തിൽ പറയുന്നു.

വില്ലനായത് രണ്ട് രാജ്യങ്ങൾ

വില്ലനായത് രണ്ട് രാജ്യങ്ങൾ


ആഗോളതലത്തിൽ നിന്ന് ദേശീയ തലത്തിലുള്ള കോവിഡ് വ്യാപനത്തിന്റെ തോതാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഇതിന് പുറമേ ഇന്ത്യയിൽ രോഗവ്യാപനത്തിന് ഇടയാക്കിയ ഘടകങ്ങളെയും ഇതിനൊപ്പം വിലയിരുത്തിയിരുന്നു. ഒന്നാംഘട്ടത്തിൽ രോഗികൾ യാത്ര ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രോഗം വ്യാപിച്ചതെന്നാണ് മണ്ഡി ഐഐടി അസിസ്റ്റന്റ് പ്രൊഫസർ സരിത ആസാദിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

 രോഗവ്യാപനം ഇങ്ങനെ

രോഗവ്യാപനം ഇങ്ങനെ

ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ രോഗം ബാധിച്ചതവർ യാത്ര ചെയ്തവരുടെ ട്രാവൽ ഹിസ്റ്ററിയാണ് കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ഗവേഷകർ ഉപയോഗിച്ചത്. ദുബായിൽ നിന്നെത്തിയവരിൽ നിന്ന് 144 പേരിലേക്കും യുകെയിൽ നിന്നെത്തിയവരിൽ നിന്ന് 64 പേരിലേക്കും രോഗം വ്യാപിച്ചതായി സരിത ആസാദ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപിക്കുന്നതിൽ ബ്രിട്ടനും ദുബായും വഹിച്ച നിർണായക പങ്ക് സംബന്ധിച്ച വിവരങ്ങളും സരിത ആസാദ് വിശദീകരിക്കുന്നുണ്ട്.

 രോഗവ്യാപനം വേഗത്തിൽ

രോഗവ്യാപനം വേഗത്തിൽ

മോഡുലാരിറ്റി ക്ലാസിനെ അടിസ്ഥാനമാക്കി ഇന്ത്യയിലുടനീളം വിവിധ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് സാമൂഹിക ശൃംഖലയുടെ രൂപീകരണത്തിന് കാരണമായിട്ടുണ്ടെന്നും ഐഐടി മണ്ഡിയുടെ ഗവേഷണത്തിൽ ചൂണ്ടിക്കാണിക്കുന്നു. തമിഴ്നാട്, ദില്ലി, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ മാർച്ച് 25 മുതൽ 14 വരെയുള്ള കാലഘട്ടത്തിൽ രോഗവ്യാപനം വേഗത്തിലായിരുന്നുവെന്നും സരിത ആസാദ് ചൂണ്ടിക്കാണിക്കുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറവായിരുന്നതിനാൽ ഈ സമൂഹത്തിന് പുറത്ത് രോഗം പടർത്തുന്നതിൽ ഇവർക്കുള്ള പങ്കും കുറവാണ്.

English summary
New study says Covid-19 came into India mainly via travellers from Dubai, UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X