• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്തരീക്ഷ മലിനീകരണം കൊറോണ മരണങ്ങൾ വർധിക്കുന്നതിന് കാരണമാകും: പഠനം

ദില്ലി: അന്തരീക്ഷ മലിനീകരണത്തിന്റെ തോതും കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും തമ്മിൽ ബന്ധമുണ്ടെന്ന് പുതിയ പഠനം. ഹാർഡ് വാർഡ് സർവ്വകലാശാലയുടെ ടിഎച്ച് ചാൻ സ്കൂൾ ഓഫ് ഹെൽത്ത് സയൻസാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ മുന്നോട്ടുവെക്കുന്നത്. ഉയർന്ന അന്തരീക്ഷ മലിനീകരണമുള്ള പ്രദേശങ്ങളിൽ കൊറോണ വൈറസ് മൂലമുള്ള മരണം ഉയരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഏപ്രില്‍ 14ന് ശേഷവും ആരാധനാലയങ്ങള്‍ തുറക്കില്ല; ഒരു മാസം അടച്ചിടണം, മന്ത്രിതല സമിതി നിര്‍ദേശം

സിയാവോ ഹു, റേച്ചൽ സി നെതറി, എം ബെഞ്ചമിൻ സാബത്ത്, ഡാനിയേലെ ബ്രോൺ, ഫ്രാൻസെസ്ക എന്നിവരാണ് ബയോസ്റ്റാറ്റിസ്റ്റിക്സിന്റെ പഠനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നത്. എന്നാൽ ഒരു ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് സംഘം പഠനം നടത്തിയിട്ടുള്ളത്. വ്യക്തികളെ അടിസ്ഥാനമായി എടുത്തിട്ടല്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്.

അന്തരീക്ഷ മലിനീകരണവും കൊറോണ മരണവും

അന്തരീക്ഷ മലിനീകരണവും കൊറോണ മരണവും

2020 ഏപ്രിൽ നാല് വരെ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട്. അമേരിക്കയിലെ 98 ശതമാനത്തോളം അന്തരീക്ഷ മലിനീകരണമുള്ള 3000 ഓളം വരുന്ന കൌണ്ടികളിൽ പിഎമ്മിന്റെ തോതിൽ 2.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇത് കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിലും ഭീഷണി

ഇന്ത്യയിലും ഭീഷണി

ലോകത്ത് ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിൽ ദില്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. 2019ലെ കണക്ക് അനുസരിച്ച് ആറ് ഇന്ത്യൻ നഗരങ്ങളാണ് ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്.

 20 മടങ്ങ് ഉയരുമെന്ന്

20 മടങ്ങ് ഉയരുമെന്ന്

ഐക്യൂ എയറിൽ നിന്നുള്ള വേൾഡ്എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ഗാസിയാബാദാണ് അന്തരീക്ഷ മലിനീകരണം ഏറ്റവുമധികമുള്ള ഇന്ത്യൻ നഗരം. ദില്ലി, നോയിഡ, ഗുരുഗ്രാം, എന്നീ നഗരങ്ങൾ 5,6,7 സ്ഥാനങ്ങളിലുമുണ്ട്. ഗ്രേറ്റർ നോയിഡ, ബന്ദ് വാരി എന്നിവയാണ് പട്ടികയിലുള്ള മറ്റ് രണ്ട് നഗരങ്ങൾ. എന്നാൽ കുറച്ച് മാസങ്ങളായി ദില്ലിയിലേയും മറ്റ് ഇന്ത്യൻ നഗരങ്ങളിലേയും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഏറെക്കാലമായി നിലനിന്നിരുന്ന അന്തരീക്ഷ താപനില മാനദണ്ഡമായി കണക്കാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്. കൊവിഡുമായി ബന്ധപ്പെട്ടുള്ള മരണത്തിന്റെ തോത് 20 മടങ്ങ് ഉയരുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

cmsvideo
  കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam
  ഘടകങ്ങൾ ഇങ്ങനെ...

  ഘടകങ്ങൾ ഇങ്ങനെ...

  ജനസംഖ്യയുടെ വലിപ്പം, ആശുപത്രി കിടക്കകളുടെ എണ്ണം, പരിശോധനക്ക് വിധേയാക്കിയ വ്യക്തികളുടെ എണ്ണം, കാലാവസ്ഥ, സാമൂഹിക- സാമ്പത്തിക- സ്വഭാവ ഘടകങ്ങളായ അമിത വണ്ണം, പുകമവലി എന്നിവയും പഠനത്തിന്റെ മാനദണ്ഡങ്ങളായി എടുത്തിട്ടുണ്ട്. അമേരിക്കൻ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത് എന്നതുകൊണ്ട് ജനസംഖ്യാപരമായും സ്വഭാവപരമായും വ്യത്യാസങ്ങൾ പ്രകടമായേക്കാം. രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത പുകവലി, ശ്വാസകോശത്തിന്റെ ആരോഗ്യം എന്നിവയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യയിൽ ഇതിനകം 149 പേരാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. 5000ലധികം കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

  English summary
  New study says high pollution can cause spike in coronavirus deaths
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X