കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് മെഷിനുകളിൽ കൃത്രിമം!! അടുത്ത ലോക്സഭാ തിര‍ഞ്ഞെടുപ്പിന് എം-3 മെഷീനുകൾ

ബാലറ്റ് കൺട്രോൾ യൂണിറ്റിൽ കൃത്രിമം നടത്തിയാൽ വോട്ടിങ് മെഷീനുകൾ പ്രവർത്തനക്ഷമമല്ലാതാകും

  • By Ankitha
Google Oneindia Malayalam News

ദില്ലി: വോട്ടിങ് മെഷീനുകളിലൽ കൃത്രിമം കാണിച്ചുവെന്നുള്ള ആരോപണത്തെ തുടർന്ന് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതിയ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ. എം-3 വോട്ടിങ് യന്ത്രങ്ങളാണ് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുക.

വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമം ഒഴിവാക്കുക, സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പുതിയ ഇലക്ട്രോണിക് മെഷീൻ കൊണ്ടു വരുന്നതിന്റെ ലക്ഷ്യമെന്ന് ബുധനാഴ്ച സ്ഥാനമൊഴിഞ്ഞ ഇലക്ഷൻ കമ്മീഷ്ണർ നസീം സെയ്ദ് പറഞ്ഞു.പുതിയ വോട്ടിങ് മെഷീനുകളിൽ തങ്ങൾ ചെയ്ത വോട്ട് ശരിയാണോ എന്ന് വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രത്യേക വിവി പാറ്റ് സംവിധാനം ഏർപ്പെടുത്തും.

evs

പുത്തൻ സങ്കേതികവിദ്യയാണ് എം-3 വോട്ടിങ് മെഷീനുകളിൽ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ യന്ത്രത്തിലെ സോഫ്റ്റ് വെയർ തകരാറുകളും മറ്റു സങ്കേതിക പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കാനാകും. ഡിജിറ്റൽ സർട്ടിഫിക്കേഷനാണ് എം-3 മെഷീനുകളുടെ മറ്റൊരു പ്രത്യേകത.ബാലറ്റ് കൺട്രോൾ യൂണിറ്റിൽ കൃത്രിമം നടത്താൽ ശ്രമിച്ചാൽ വോട്ടിങ് മെഷീനുകൾ പ്രവർത്തനക്ഷമമല്ലാതാകും.ആഗ്സ്റ്റ് മാസം മുതൽ പുതിയ എം-3 ഇലക്ട്രോണിക് മെഷിനുകളുടെ നിർമ്മാണം ആരംഭിക്കും.

English summary
A new ‘M3’-type electronic voting machines (EVM) that is “tamper-detect” and will stop functioning if anyone tries to tinker with it, is under production and will be used in the 2019 Lok Sabha elections, chief election commissioner Nasim Zaidi disclosed on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X