കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്റെ പുതിയ തീവ്രവാദ സംഘടന

Google Oneindia Malayalam News

ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുളള പുതിയ നീക്കവുമായി പാകിസ്താന്‍. അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ പുതിയ തീവ്രവാദ സംഘടനയ്ക്ക് പാകിസ്താന്‍ രൂപം നല്‍കി. ഇദാരത്തുല്‍ -പാകിസ്താന്‍ അഥവാ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് പാകിസ്താന്‍ എന്നാണ് സംഘടനയുടെ പേര്.

ലഷ്‌ക്കര്‍ ഇ തൊയ്ബ, അല്‍ഖൈ്വദ, ജൈഷ് ഇ മൊഹമ്മദ് എന്നിവയെക്കാള്‍ ഭീകരവും പാക്‌ തീവ്രവാദികളുടെയും പട്ടാളത്തിന്റെയും ഒത്തുചേരലിന് അവസരമൊരുക്കുന്നതും ആയിരിക്കും പുതിയ സംഘടന. ഇന്ത്യയ്‌ക്കെതിരെ പുതിയ അക്രമണതന്ത്രങ്ങള്‍ക്ക് വഴിയൊരുക്കാനാണ് പാകിസ്താന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

terrorist

പാക് വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്‌നാന്‍ റാഷിദാണ് സംഘടനയുടെ തലവന്‍. ഇന്ത്യയ്‌ക്കെതിരെയുളള യുദ്ധത്തില്‍ സംഘടനയ്ക്ക് പലതും ചെയ്യാനുണ്ടെന്നാണ് അദ്‌നാന്‍ റാഷിദ് അല്‍ഖൈ്വദയുടെ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതിര്‍ത്തിയില്‍ അക്രമത്തിനുളള സാധ്യതകള്‍ ഇതോടെ കൂടൂമെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ വിലയിരുത്തുന്നത്. അക്രമണം ഉണ്ടാകാനുളള സാധ്യത ഒരിക്കലും തളളിക്കളയാനാവില്ല. അതിനാല്‍ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
This is not good news for India. Pakistan forms new terrorist group ItP, to carry out attacks in India. its launched with a sole intent of blending Paksitan's terrorist forces and the military to specifically launch attacks in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X