ആരായിരിക്കും അടുത്ത ബിസിസിഐ പ്രസിഡണ്ട്, പവാറോ ശുക്ലയോ?
മുംബൈ: ജഗ്മോഹന് ഡാല്‍മിയയുടെ നിര്യാണത്തിന് പിന്നാലെ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തിനായി കളികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. മുന്‍ ബി സി സി ഐ പ്രസിഡണ്ട് ശരദ് പവാര്‍, ഐ പി എല്‍ ചെയര്മാന് രാജീവ് ശുക്ല എന്നിവരില്‍ ഒരാള്‍ ഡാല്‍മിയയുടെ പിന്‍ഗാമിയായേക്കും എന്നാണ് മുംബൈ വൃത്തങ്ങള്‍ നല്കുന്ന സൂചന. സുപ്രീം കോടതി ഇടപെട്ട് സ്ഥാനത്ത് നിന്നും നീക്കിയ എന്‍ ശ്രീനിവാസനും പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രമം നടത്തിയേക്കുമെന്നും സൂചനകളുണ്ട്.
ബി സി സി ഐക്ക് പുറമേ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെയും പ്രസിഡണ്ടായിരുന്നു ഡാല്‍മിയ. സൗരവ് ഗാംഗുലിയാകും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടാകുക എന്നാണ് സൂചനകള്‍. പുതിയ തിരഞ്ഞെടുപ്പ് നടക്കാത്ത പക്ഷം വൈസ് പ്രസിഡണ്ടുമാരിലൊരാള് പ്രസിഡണ്ട് സ്ഥാനത്തെത്തും. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയാണ് ഗാംഗുലി. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെങ്കില്‍ ഗാംഗുലി പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയിക്കും.

എന്തായാലും ബി സി സി ഐ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അധികം വൈകില്ല എന്നാണ് അറിയുന്നത്. പ്രസിഡന്റ് സ്ഥാനം വഹിക്കുന്നയാള്‍ കാലാവധി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സെക്രട്ടറി പ്രത്യേക ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കണമെന്നാണ് നിയമം. ബി സി സി ഐ സെക്രട്ടറിയായ അനുരാഗ് താക്കൂര്‍ ഉടന്‍തന്നെ സ്പെഷ്യല്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് കത്തയക്കും. 75 കാരനായ ഡാല്‍മിയ സെപ്തംബര്‍ 20നാണ് മരിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications