കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരായിരിക്കും അടുത്ത ബിസിസിഐ പ്രസിഡണ്ട്, പവാറോ ശുക്ലയോ?

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ജഗ്മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തിന് പിന്നാലെ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തിനായി കളികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. മുന്‍ ബി സി സി ഐ പ്രസിഡണ്ട് ശരദ് പവാര്‍, ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല എന്നിവരില്‍ ഒരാള്‍ ഡാല്‍മിയയുടെ പിന്‍ഗാമിയായേക്കും എന്നാണ് മുംബൈ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സുപ്രീം കോടതി ഇടപെട്ട് സ്ഥാനത്ത് നിന്നും നീക്കിയ എന്‍ ശ്രീനിവാസനും പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രമം നടത്തിയേക്കുമെന്നും സൂചനകളുണ്ട്.

ബി സി സി ഐക്ക് പുറമേ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെയും പ്രസിഡണ്ടായിരുന്നു ഡാല്‍മിയ. സൗരവ് ഗാംഗുലിയാകും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടാകുക എന്നാണ് സൂചനകള്‍. പുതിയ തിരഞ്ഞെടുപ്പ് നടക്കാത്ത പക്ഷം വൈസ് പ്രസിഡണ്ടുമാരിലൊരാള്‍ പ്രസിഡണ്ട് സ്ഥാനത്തെത്തും. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയാണ് ഗാംഗുലി. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെങ്കില്‍ ഗാംഗുലി പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയിക്കും.

ganguly

എന്തായാലും ബി സി സി ഐ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അധികം വൈകില്ല എന്നാണ് അറിയുന്നത്. പ്രസിഡന്റ് സ്ഥാനം വഹിക്കുന്നയാള്‍ കാലാവധി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സെക്രട്ടറി പ്രത്യേക ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കണമെന്നാണ് നിയമം. ബി സി സി ഐ സെക്രട്ടറിയായ അനുരാഗ് താക്കൂര്‍ ഉടന്‍തന്നെ സ്‌പെഷ്യല്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് കത്തയക്കും. 75 കാരനായ ഡാല്‍മിയ സെപ്തംബര്‍ 20നാണ് മരിച്ചത്.

English summary
The sudden demise of veteran administrator Jagmohan Dalmiya has turned the BCCI into a divided house with the East Zone units deciding to prop up their own candidate, giving a new twist to the intense succession battle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X