കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിയും പരിവാര്‍ ബന്ധവും പോരാ..യുപി മുഖ്യമന്ത്രിയാകാന്‍ ഇന്റലിജന്റ്സ് റിപ്പോര്‍ട്ടും വേണം, മോദി ഡാ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ രാഷ്ട്രീയതലസ്ഥാനമായ ഉത്തര്‍പ്രദേശില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കം ഏറെ കരുതലോടെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുന്ന ബിജെപി നേതാക്കളെ കുറിച്ച് വിശദമായ ഇന്റലിജന്റ്സ് അന്വേഷണം പൂര്‍ത്തിയായി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി യുപിയില്‍ ആധിപത്യമുറപ്പിച്ചതതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താന്‍ സാധ്യതയുള്ളവരെക്കുറിച്ച് അന്വേഷണം നടത്തിയ ഇന്റലിജന്‍സ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുന്നവരുടെ പശ്ചാത്തലം മനസിലാക്കുന്നതിനും ഇന്റലിജന്‍സ് ഇത്തരത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനം ബിജെപിയ്ക്കും നിര്‍ണ്ണായകമായതിനാലാണ് ഇത്തരത്തിലൊരു നീക്കം. നഎക്സിറ്റ് പോള്‍ ഫലം പുറത്തുവന്ന ഉടന്‍ തന്നെ ഇന്റലിജന്റ്സ് ബ്യൂറോ നേതാക്കളെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നതാണ്. ചുരുക്കത്തില്‍ ജാതിസമവാക്യവും സംഘപരിവാര്‍ ബന്ധവും കൊണ്ടു മാത്രം ഇത്തവണ യുപി മുഖ്യമന്ത്രിയാകാമെന്ന് ആരും സ്വപ്നം കാണണ്ട എന്ന സന്ദേശമാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപിയ്ക്ക് റെക്കോര്‍ഡ് വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു.

bjp-supporters

ബിജെപി സ്റ്റേറ്റ് പ്രസിഡന്റ് ആര്‍എസ്എസ് പശ്ചാത്തലമുള്ള കേശവ് പ്രസാദ് മൗര്യ, റെയില്‍വേ- ടെലികോം മന്ത്രി മനോജ് സിന്‍ഹ, ലക്നൗ മേയര്‍ ദിനേഷ് ശര്‍മ, സിദ്ധാര്‍ത്ഥ് നാഥ് സിംഗ് എന്നിവരാണ് യുപി മുഖ്യചമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിട്ടുള്ള നേതാക്കള്‍. മാര്‍ച്ച് 16നായിരിക്കും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുക.

English summary
New UP CM: Background check by Intelligence Bureau ready. The Intelligence Bureau has submitted a detailed report on the probable candidates from the BJP who are likely to appointed as the Chief Minister of Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X