കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ സൗജന്യ വാക്സിൻ; രജിസ്ട്രേഷൻ നിർബന്ധമല്ല

ഡിസംബർ മാസത്തോടെ സമ്പൂർണ വാക്സിനേഷൻ യാഥാർത്ഥ്യമാക്കുക ലക്ഷ്യമിട്ടാണ് നടപടി

Google Oneindia Malayalam News

ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള കോവിഡ് വാക്സിൻ വിതരണം ഇന്ത്യയിൽ പുരോഗമിക്കുകയാണ്. എല്ലാവരിലേക്കും വാക്സിൻ എത്തിക്കുന്നതിന്റെ ഭാഗമായുള്ള വാക്സിനേഷൻ ഡ്രൈവിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് രാജ്യം ഇന്ന്. 18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ സൗജന്യ വാക്സിൻ വിതരണം ആരംഭിക്കും. നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതുപോലെ രാജ്യത്തെ ആകെ വാക്സിൻ ഉത്പാദനത്തിന്റെ 75 ശതമാനം കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യും.

vaccine

ഡിസംബർ മാസത്തോടെ സമ്പൂർണ വാക്സിനേഷൻ യാഥാർത്ഥ്യമാക്കുക ലക്ഷ്യമിട്ടാണ് നടപടി. 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇനി വാക്സിൻ സൗജന്യമാണ്. ഇതുവരെ 45 വയസിന് മുകളിൽ പ്രായമുളവർക്കായിരുന്നു കേന്ദ്രം സൗജന്യമായി വാക്സീൻ നൽകിയിരുന്നത്. ജനുവരി 16നാണ് രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചത്. മുന്നണി പോരാളികൾക്കും ഗുരുതരമായ അസുഃഖമുള്ളവർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകിയത്. പിന്നീട് പ്രായത്തിന്റെ അടിസ്ഥാനത്തിലും വാക്സിൻ വിതരണം പുരോഗമിക്കുന്നു.

നേരത്തെ 18നും 45നും ഇടയ്ക്ക് പ്രായമുള്ളവർ വാക്സിൻ വിലകൊടുത്ത് വാങ്ങണമെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ഇതിനെതിരെ പ്രതിഷേധങ്ങൾ ശക്തമാവുകയും സുപ്രീംകോടതി ഇടപ്പെടുകയും ചെയ്തതോടെയാണ് ഇതിൽ നിന്നും സർക്കാർ പിന്നോട്ട് പോയത്. മെയ് ഒന്നിന് പുതിയ വാക്സിൻ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Recommended Video

cmsvideo
AIIMS warns of impending third wave

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

ജനസംഖ്യ, രോഗവ്യാപനം, കാര്യക്ഷമമായ വാക്സീൻ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്കുള്ള വാക്സീൻ ക്വാട്ട നിശ്ചയിക്കുക. സംസ്ഥാനങ്ങൾക്ക് മുൻ‌ഗണന ക്രമം നിശ്ചയിച്ച് വിതരണം ചെയ്യാം. 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം. കോവിഷീൽഡിന് 780 രൂപയും കോവാക്സിന് 1,410 രൂപയും സ്പുട്നിക് ഫൈവിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാനാവുക.

അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
New vaccine policy Free Covid-19 vaccines for all above 18 pre-registration not mandatory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X