പുതിയ വാക്സിൻ നയം; ജനസംഖ്യയും കൊവിഡ് വ്യാപനവും മാനദണ്ഡം.. മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രസർക്കാർ
ദില്ലി; പുതുക്കിയ വാക്സിൻ നയം സംബന്ധിച്ച മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. ജനസംഖ്യ, രോഗവ്യാപനം, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിട്ടായിരിക്കും വാക്സിൻ വിതരണം ചെയ്യുകയെന്ന് പുതുക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.വാക്സിൻ പാഴാക്കുന്നത് വിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ജൂൺ 21 മുതലാകും പുതിയ വാക്സിൻ നയം നടപ്പാക്കുക.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
ആരോഗ്യ പ്രവർത്തകർ,കൊവിഡ് മുന്നണി പോരാളികൾ,45 വയസിന് മുകളിലുള്ള പൗരന്മാർ
രണ്ടാം ഡോസ് വാക്സിൻ ലഭിക്കേണ്ട പൗരന്മാർ,
18 വയസും അതിന് മുകളിലും പ്രായമുള്ളവർ എന്നിവർക്കാകും സൗജന്യ വാക്സിൻ വിതരണത്തിൽ മുൻഗണന ലഭിക്കുക.18 ന് മുകളിൽ പ്രായമുള്ള പൗരൻമാരിൽ ആർക്ക് മുൻഗണന നൽകണം എന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനിക്കാം.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ചത്.നിർമ്മാതാക്കളിൽ നിന്ന് 75 ശതമാനം വാക്സിനും കേന്ദ്രസർക്കാരാണ് വാങ്ങുക. 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും.ഇതിന്റെ മേൽനോട്ടം സംസ്ഥാന സർക്കാരുകൾ വഹിക്കണം.എന്നാൽ വാക്സിൻ വിലയേക്കാൾ അധികമായി 150 രൂപ വരെ മാത്രമേ സർവ്വീസ് ചർജ് ആയി സ്വകാര്യ ആശുപത്രികൾ ഈടാക്കാവൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ പാർവതി നായർ; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications