Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിൽ പുതിയ വകഭേദമായ 'എ വൈ 4.2;അതീവ ജാഗ്രത

ദില്ലി; ഇന്ത്യയിൽ കൊവിഡിന്റെ പുതിയ വകഭേദമായ എവൈ 4.2 കൂടുതൽ സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തു.കേരളം കൂടാതെ കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡെൽറ്റ വകഭേദത്തേക്കാൾ പകർച്ച വ്യാപന ശേഷി കൂടുതൽ ഉള്ളവയാണ് എ വൈ 4.2 വകഭേദം എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

Recommended Video

cmsvideo
    New Variant AY.4.2 confirmed in 6 states including Kerala; Extreme Caution
    covid

    ജിനോം റിപ്പോർട്ട് പ്രകാരം ആദ്യം ഇൻഡോറിലായിരുന്നു പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. 7 ആർമി ഉദ്യോഗസ്ഥരിലായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് മൂന്നാം തരംഗ ഭീഷണിക്കിടെ പുതിയ വകഭേദമായ എ വൈ-4.2 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇതിനെ കുറിച്ച് വിദഗ്ധ സമിതി പഠിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. പുതിയ വകഭേദത്തെ കുറിച്ച് ഐസിഎംആര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയുടെ വിദഗ്ധ സമിതി പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.

    അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,095 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,36,14,434 ആയി.
    ദേശീയ രോഗമുക്തി നിരക്ക് 98.20% ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

    തുടർച്ചയായ 123-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 16,156 പേർക്കാണ്.

    രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തിൽ താഴെയായി. നിലവിൽ 1,60,989 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 243 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.47 ശതമാനമാണ്.

    രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,90,900 പരിശോധനകൾ നടത്തി. ആകെ 60.44 കോടിയിലേറെ (60,44,98,405) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

    രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.19 ശതമാനമാണ്. കഴിഞ്ഞ 34 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.25 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 24 ദിവസമായി 2 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 59-ാം ദിവസവും ഇത് 3 ശതമാനത്തിൽ താഴെയാണ്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 49,09,254 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 104.04 കോടി (1,04,04,99,873) പിന്നിട്ടു. 1,03,62,667 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

    'ചിണുങ്ങാതെ അടങ്ങിയിരിക്ക് മാമാട്ടിക്കുട്ടീ'..ചിരി അടക്കാനാകാതെ കാവ്യ.. ദിലീപിനെ കെട്ടിപിടിച്ച് മഹാലക്ഷ്മി.. പുതിയ ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+