കശ്മീരില്‍ പുതിയ പോര്‍മുഖം! യുദ്ധം പാക് പിന്തുണക്കാരും ഖിലാഫത്തുകാരും തമ്മില്‍... പുതിയ സാധ്യത
ശ്രീനഗര്‍: ജമ്മു കശ്മീര്‍ കാലങ്ങളായി പ്രശ്നബാധിതമാണ്. കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര വിഷയം ആയി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയും ആണ്.
അതിനിടെയാണ് വിഘടനവാദികള്‍ക്കിടയില്‍ തന്നെ വലിയ വേര്തിരവുണ്ടായിരിക്കുന്നത്. പാകിസ്താനേയും ഐഎസ്ഐയേയും പിന്തുണയ്ക്കുന്ന ഒരു വിഭാഗവും ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന മറ്റൊരു വിഭാഗവും ആണ് ഉള്ളത്.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു കശ്മീര്‍ എന്ന പേരില്‍ പുതിയ ഒരു സംഘടന തന്നെ രൂപം കൊണ്ടിട്ടുണ്ട്. കശ്മീരിലെ ഐസിസ് ഇടപെടലുകളെ രാജ്യം ഗൗരവത്തോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ജമ്മു കശ്മീര്‍ ഐസിസിന്റെ പ്രവര്ത്തകന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഇതോടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വൈര്യം കടുത്തിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയായിരുന്നു കശ്മീരിനെ കുറിച്ച് അല്‍ ഖ്വായ്ദ തലവന്‍ സവാഹിരിയുടെ വീഡിയോ സന്ദേശം പുറത്ത് വന്നത്. ഇതില്‍ പാകിസ്താന്റേയും ഐഎസ്ഐയുടേയും ഇടപെടലുകളെ അതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കശ്മീരിലെ ജിഹാദ് ഇസ്ലാമിക ഖിലാഫത്തിന് വേണ്ടിയുള്ളതാണെന്നും അത് പാകിസ്താന്റെ കൈപ്പിടിയില്‍ നിന്ന് മോചിക്കപ്പെടണം എന്നും ആയിരുന്നു സവാഹിരി പറഞ്ഞത്.
കശ്മീരില്‍ ആദ്യമായിട്ടില്ല വിഘടനവാദ ഗ്രൂപ്പുകള്‍ക്കിടയില്‍ തന്നെ ഇത്തരം സംഘര്‍ഷങ്ങളുണ്ടാകുന്നത്. 1990 കളില്‍ നൂറുകണക്കിന് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത് 2014 ല്‍ ആയിരുന്നു. ഐസിസ് പതാകയുമായി മുഖം മറച്ച യുവാക്കള്‍ രംഗത്തിറങ്ങിയതായിരുന്നു തുടക്കം. പിന്നീട് ബുര്‍ഹാന്‍ വാണിയെ പോലുള്ളവര്‍ ഖിലാഫത്തിന് വേണ്ടി രംഗത്ത് വരികയും ചെയ്തിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications