കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പുതിയ പോര്‍മുഖം! യുദ്ധം പാക് പിന്തുണക്കാരും ഖിലാഫത്തുകാരും തമ്മില്‍... പുതിയ സാധ്യത

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീര്‍ കാലങ്ങളായി പ്രശ്‌നബാധിതമാണ്. കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര വിഷയം ആയി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയും ആണ്.

കുല്‍ഭൂഷണ്‍ കേസില്‍ വിധി ഇന്ത്യയ്ക്ക് അനുകൂലമായാല്‍ എന്തുസംഭവിക്കും? പ്രത്യേകിച്ച് നേട്ടമില്ലകുല്‍ഭൂഷണ്‍ കേസില്‍ വിധി ഇന്ത്യയ്ക്ക് അനുകൂലമായാല്‍ എന്തുസംഭവിക്കും? പ്രത്യേകിച്ച് നേട്ടമില്ല

അതിനിടെയാണ് വിഘടനവാദികള്‍ക്കിടയില്‍ തന്നെ വലിയ വേര്‍തിരവുണ്ടായിരിക്കുന്നത്. പാകിസ്താനേയും ഐഎസ്‌ഐയേയും പിന്തുണയ്ക്കുന്ന ഒരു വിഭാഗവും ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന മറ്റൊരു വിഭാഗവും ആണ് ഉള്ളത്.

Jammu and Kashmir

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു കശ്മീര്‍ എന്ന പേരില്‍ പുതിയ ഒരു സംഘടന തന്നെ രൂപം കൊണ്ടിട്ടുണ്ട്. കശ്മീരിലെ ഐസിസ് ഇടപെടലുകളെ രാജ്യം ഗൗരവത്തോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ജമ്മു കശ്മീര്‍ ഐസിസിന്റെ പ്രവര്‍ത്തകന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഇതോടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വൈര്യം കടുത്തിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയായിരുന്നു കശ്മീരിനെ കുറിച്ച് അല്‍ ഖ്വായ്ദ തലവന്‍ സവാഹിരിയുടെ വീഡിയോ സന്ദേശം പുറത്ത് വന്നത്. ഇതില്‍ പാകിസ്താന്റേയും ഐഎസ്‌ഐയുടേയും ഇടപെടലുകളെ അതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കശ്മീരിലെ ജിഹാദ് ഇസ്ലാമിക ഖിലാഫത്തിന് വേണ്ടിയുള്ളതാണെന്നും അത് പാകിസ്താന്റെ കൈപ്പിടിയില്‍ നിന്ന് മോചിക്കപ്പെടണം എന്നും ആയിരുന്നു സവാഹിരി പറഞ്ഞത്.

കശ്മീരില്‍ ആദ്യമായിട്ടില്ല വിഘടനവാദ ഗ്രൂപ്പുകള്‍ക്കിടയില്‍ തന്നെ ഇത്തരം സംഘര്‍ഷങ്ങളുണ്ടാകുന്നത്. 1990 കളില്‍ നൂറുകണക്കിന് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത് 2014 ല്‍ ആയിരുന്നു. ഐസിസ് പതാകയുമായി മുഖം മറച്ച യുവാക്കള്‍ രംഗത്തിറങ്ങിയതായിരുന്നു തുടക്കം. പിന്നീട് ബുര്‍ഹാന്‍ വാണിയെ പോലുള്ളവര്‍ ഖിലാഫത്തിന് വേണ്ടി രംഗത്ത് വരികയും ചെയ്തിരുന്നു.

English summary
New war in Kashmir between Pro Pakistan and Pro Caliphate groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X