
ഓരോ നാലും ആറും മാസത്തിനിടയിൽ പുതിയ തരംഗങ്ങൾ; ബൂസ്റ്റർ ഡോസുകൾ പ്രധാനമെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ്
ഡൽഹി: ഓരോ നാലോ ആറോ മാസത്തിലൊരിക്കൽ പുതിയ കോവിഡ് തരം ഗങ്ങൾ രൂപപ്പെടുന്നതിനാൽ വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ പ്രധാനപ്പെട്ടതാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. ദുർബലരായ ആളുകളിൽ ആണ് ഇത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മേധാവികൂടിയായിരുന്ന സൗമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഓരോ നാലോ ആറ് മാസത്തിലൊരിക്കൽ പുതിയ തരം ഗങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. ജനസംഖ്യയിൽ എത്ര പേർ രോഗബാധിതരായി എന്നതിനെ ആശ്രയിച്ചിരിക്കും തരം ഗത്തിന്റെ തീവ്രത. ഈ സാഹചര്യത്തിൽ ദുർബലരായ പ്രായ വിഭാഗങ്ങളിലെ ആളുകൾക്ക് പ്രതിരോധ ശേഷി വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസുകൾ സഹായിക്കുന്നു." എന്നായിരുന്നു സൗമ്യയുടെ വാക്കുകൾ. ജൂൺ തുടക്കം വരെ സാധാരണ ഗതിയിൽ ആയിരുന്ന രാജ്യത്തെ കോവിഡ് കണക്കുകൾ. കഴിഞ്ഞ ചില ദിവസങ്ങൾ കൊണ്ടാണ് കേസുകൾ കുത്തനെ ഉയർന്നത്. ആരോ ഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് പുതിയതായി 8,084 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 10 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വരെ കോവിഡ് സജീവ കേസുകൾ 47,995 ആണ്. മരണസംഖ്യ 5,24,771 ആയി ഉയർന്നു.
കേസുകളുടെ പുതിയ കുതിച്ചുചാട്ടത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് ഉന്നത ശാസ്ത്രജ്ഞൻ പറഞ്ഞു. ബിഎ 4, 5 എന്നിവ പോലുള്ള ഉപ-വകഭേദങ്ങൾ കാണപ്പെടുന്നതും ജനങ്ങൾക്ക് പ്രതിരോധ ശേഷി കുറയുന്നതും ഇതിൽ പ്രധാന കാരണങ്ങൾ ആണ്. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ മാസ്ക്, സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതും കോവിഡ് ഉയരാൻ കാരണമായി എന്നാണ് ഇവർ പറയുന്നത്. ശക്തമായ ദീർഘകാല പ്രതിരോധശേഷിക്ക് വാക്സിന്റെ മൂന്ന് ഡോസുകൾ ആവശ്യമാണെന്നും ഇവർ കൂട്ടിച്ചേർത്തു. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിൽ ഇന്ത്യക്കാർ അലസത കാണിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിതു.. എന്താണ് പരിപാടി.. ഗ്യാങ്സ്റ്റര്‍ ലുക്കിലാണല്ലോ; എന്തായാലും പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
രാജ്യത്തെ 60 വയസ്സിന് മുകളിലുള്ള ഗുണഭോക്താക്കളിൽ 15 ശതമാനം ആളുകൾ മാത്രമാണ് ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചിട്ടുള്ളത്. 45-59, 18-44 എന്നീ പ്രായക്കാർക്കിടയിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം വെറും 1 ശതമാനത്തിൽ താഴെ ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ലഡാക്ക് (31%), ആന്ധ്രാപ്രദേശ് (10%), ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (9%), ലക്ഷദ്വീപ്, സിക്കിം, ഡൽഹി (ഏകദേശം 8%) എന്നിങ്ങനെയാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ കണക്ക്. തമിഴ്നാടും ജാർഖണ്ഡും ആണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ കവറേജുള്ള സംസ്ഥാനങ്ങൾ. രണ്ട് ശതമാനത്തിന് താഴെ മാത്രമാണ് ഇവിട ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം.