• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പുതുവര്‍ഷത്തില്‍ എട്ടര ലക്ഷം പുതിയ ജോലികള്‍

ദില്ലി: 2014 എന്ന വര്‍ഷം രാജ്യത്തിന്റെ പുരോഗതിയില്‍ ഒരു നാഴികക്കല്ലാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. തൊഴിലില്ലായ്മ കുറയുമ്പോള്‍ രാജ്യം അഭിവൃദ്ധി പ്രാപിക്കുമല്ലോ... എട്ടര ലക്ഷം പുതിയ ജോലികളാണ് 2014 കാത്ത് വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ജോലി അവസരങ്ങള്‍ കൂടുക മാത്രമല്ല, നല്ല ശമ്പള വര്‍ദ്ധനയും ഉണ്ടാകുമത്രെ. 20 ശതമാനം വരെ ശമ്പളം കൂടുതല്‍ ലഭിക്കുമെന്നാണ് പറയുന്നത്.

-

-

വിവധ ഹ്യൂമന്‍ റിസോഴ്‌സസ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിന് ആധാരം. 2013 പൊതുവേ ജോലി അന്വേഷകര്‍ക്ക് അത്ര ഗുണകരമായിരുന്നില്ല. കമ്പനികള്‍ വളരെ കുറച്ച് റിക്രൂട്ട്‌മെന്റുകളേ നടത്തിയിരുന്നുള്ളൂ. എന്നാല്‍ 2014 നെ വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും സമീപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പുതിയ ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് സാമ്പത്തിക മേഖലക്ക് പുത്തന്‍ ഉണര്‍വ് പകരുന്നത്. ബാങ്കിങ് മേഖലയില്‍ ജോലി സാധ്യതകള്‍ കൂടുകയും ചെയ്യും. കൂടാതെ ഐടി, ഹെല്‍ത്ത് കെയര്‍, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളിലും പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കും.

-

-

-

-

-

-

-

-

സാധാരണ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന ഒറ്റ അക്കത്തില്‍ ഒതുങ്ങുമെങ്കിലും ബെസ്റ്റ് പെര്‍ഫോര്‍മേഴ്‌സിന് 15 മുതല്‍ 20 ശതമാനം വരെ ശമ്പളം കൂടുമെന്നാണ് പറയുന്നത്. ശമ്പളത്തിന്റെ രീതികള്‍ തന്നെ മൊത്തത്തില്‍ പരിഷ്‌കരിക്കപ്പെടുമെന്നും പറയുന്നു.

English summary
companies are gearing up to add over 8 lakh new employees to their payrolls and dole out salary hikes of up to 20 per cent to best performers in 2014, say experts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more