വാട്സാപ്പിൽ ന്യൂയർ ആശംസിച്ചുകൊണ്ടുള്ള ഇ-കാർഡ് തുറക്കുംമുൻപ് ഒന്ന് സൂക്ഷിക്കണേ; അക്കൗണ്ട് കാലിയാവും!
പുതുവത്സരമാണ്, ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൽ വരും. എന്നാൽ എല്ലാ ആശംസകളും തുറക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിച്ചോളൂ, പുതുവത്സരാശംസകൾ നേർന്നുകൊണ്ട് വാട്സ്ആപ്പിൽ ലഭിക്കുന്ന ഇ - കാർഡ് തുറക്കുമ്പോൾ ഒന്നുസൂക്ഷിക്കണം. പുതുവത്സരാഘോഷം മറയാക്കി സൈബർ ക്രിമനലുകൾ പുതിയ തട്ടിപ്പുമായി രംഗത്തുണ്ട്. ഒരു ഇ കാർഡ് നിങ്ങളുടെ ബാങ്ക് ബാലൻസ് മൊത്തം കൊണ്ടുപോയെന്ന് വരാം.
പ്രലോഭനകരമായ ഓഫറുകൾ മുന്നോട്ട് വെയ്ക്കുന്ന സമ്മാന പദ്ധതികൾക്കുള്ള ഓട്ടോമേറ്റഡ് കോൾ ലഭിക്കുകയാണെങ്കിലും ഇതേ തട്ടിപ്പിന് നിങ്ങൾ ഇരയാക്കപ്പെടും. നിഷ്ക്കളങ്കമെന്ന് തോന്നുന്ന ഇത്തരം പുതുവത്സരാശംസാ സന്ദേശങ്ങളിൽ പ്രലോഭിതരാകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

അഞ്ജാതത കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നതോ, ആരെങ്കിലും നിഷ്ങ്കളങ്കമായി ഫോർവേർഡ് ചെയ്യുന്നതോ ആയ ഇത്തരം ആശംസാ കാർഡുകൾ എ പി കെ ഫയലുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം ഫയലുകൾ തുറക്കുന്നതോടെ എ പി കെ ഫയലുകൾ നിങ്ങളുടെ മൊബൈലുകളിൽ ഡൗൺലോഡ് ആവുകയും മൊബൈലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അനധികൃത ആപ്ലിക്കേഷനുകൾ മൊബൈലുകളിൽ പ്രവേശിക്കാൻ ഇടയാകുകയും ചെയ്യും
പിന്നാലെ ഹാക്കർമാർ നിങ്ങളുടെ മൊബൈലുകളിൽ നിന്ന് കോൺടാക്റ്റ് ലിസ്റ്റ്, ഫോട്ടോ, ഗാലറികൾ, ബാങ്കിംഗ് വിശദാംശങ്ങൾ അടക്കമുള്ള രഹസ്യ വിവരങ്ങൾ ചോർത്തുകയും ചെയ്യും. ഹക്കർമാർക്ക് ആക്സസ് ലഭിച്ചാൽ ഒ ടി പികൾ, ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, ബാങ്കിംഗ് ക്രെഡൻഷ്യലുകൾ തുടങ്ങിയ നിർണായക ഡാറ്റകളെല്ലാം നിങ്ങൾ അറിയാതെ തന്നെ അവർക്ക് ലഭിക്കും.
ഇത്തരത്തിലുള്ള തട്ടിപ്പിനെക്കുറിച്ച് ജോധ്പൂർ ഐ ജി പി വികാസ് കുമാറാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശം വിശ്വസിക്കാവുന്ന ആളിൽ നിന്നാണെങ്കിലും അത് സുരക്ഷിതമാണെന്ന് ഉറപ്പിക്കിയ ശേഷം മാത്രം ലിങ്ക് തുറക്കുത. ഏന്തെങ്കിലും സംശയം തോന്നിയാൽ ലിങ്ക് ഓപ്പൺ ചെയ്യാതിരിക്കുന്നത് ആവും നല്ലത് എന്നും അദ്ദേഹം പറയുന്നു.
ഇത്തരം സന്ദേശങ്ങൾ കൂടുതലായും വാട്സാപ്പുകളിലൂടെയാണ് എത്തുന്നതെന്നും ഇത്തരത്തിൽ എന്തെങ്കിലും രീതിയിൽ തട്ടിപ്പിന് ഇരയായാൽ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ 1930 ൽ വിളിക്കുകയോ അല്ലെങ്കിൽ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയോ ചെയ്യണമെന്നും ഐ ജി പി വികാസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications