ഭീകരാക്രമണ ഭീഷണി: കൗണ്ട്ഡൗണുകള്‍ റദ്ദാക്കി; ലോകമെമ്പാടും പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം
പുതുവത്സര ദിനംം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. എന്നാല്‍ എല്ലാ ആഘോഷങ്ങളുടെയും സന്തോഷം കെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള വലിയ നഗരങ്ങള്‍ പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. വലിയ ആഘോഷങ്ങള്‍ നടക്കുന്ന പാരീസ്, ടോക്കിയോ, സിഡ്നി തുടങ്ങിയ നഗരങ്ങളില്‍ ജനക്കൂട്ടം ഒത്തുചേരുന്ന കൗണ്ട്ഡൗണ്‍ പരിപാടികള്‍ വേണ്ടെന്ന് വെച്ചു.
അമേരിക്കയില്‍ പുതുവത്സരാഘോഷങ്ങള്‍ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് രാജ്യം. ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ട അഞ്ച് തീവ്രവാദികളെ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയതോടെയാണ് ആഗോളതലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. കാലിഫോര്‍ണിയയിലെ മൊജാവേ മരുഭൂമിയില്‍ സ്ഫോടക വസ്തുക്കളുമായി നാല് പേരെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ന്യൂ ഓര്‍ലിയാന്‍സില്‍ വെച്ച് അഞ്ചാമത്തെ പ്രതിയും കസ്റ്റഡിയിലായി. ഇവര്‍ ഒരു പ്രമുഖ ടെക് കമ്പനിയുടെ ഓഫീസ് ലക്ഷ്യമിട്ടിരുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍.

തീവ്ര ഇടതുപക്ഷ ഗ്രൂപ്പായ 'ടര്‍ട്ടില്‍ ഐലന്‍ഡ് ലിബറേഷന്‍ ഫ്രണ്ട്' എന്ന സംഘടനയില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. പിവിസി പൈപ്പുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച പൈപ്പ് ബോംബുകള്‍ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം പൊട്ടിക്കാനായിരുന്നു ഇവരുടെ നീക്കം.
പാരീസിലെ ചാംപ്സ്-എലിസീസില്‍ നടത്താനിരുന്ന സംഗീത പരിപാടി പൊലീസ് റദ്ദാക്കിയെങ്കിലും പരിമിതമായ രീതിയില്‍ വെടിക്കെട്ടുകളും ലൈറ്റ് ഷോയും നടത്തിയേക്കും. ടോക്കിയോയിലെ വിഖ്യാതമായ ഷിബുയ ക്രോസിങ് കൗണ്ട്ഡൗണ്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന ആശങ്കയില്‍ അധികൃതര്‍ ഒഴിവാക്കി. സെര്‍ബിയയിലെ ബെല്‍ഗ്രേഡിലും സമാനമായ സുരക്ഷാ കാരണങ്ങളാല്‍ ഔദ്യോഗിക ആഘോഷങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം എത്തുന്ന വലിയ ജനക്കൂട്ടം സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം.
സിഡ്നിയില്‍ ലോകപ്രശസ്തമായ ബോണ്ടി ബീച്ചില്‍ ഡിസംബര്‍ 14-നുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടത് ഓസ്ട്രേലിയന്‍ ഭരണകൂടത്തെ കൂടുതല്‍ കര്‍ശനമായ നിലപാടുകളിലേക്ക് നയിച്ചു. ബോണ്ടി ബീച്ചിലെ വെടിക്കെട്ടും വലിയ പാര്‍ട്ടികളും സുരക്ഷ മുന്‍നിര്‍ത്തി ഇത്തവണ ഉണ്ടാകില്ല.
ഇന്ത്യയില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഇല്ലെങ്കിലും അടുത്തിടെ ചെങ്കോട്ടയ്ക്കു സമീപം ഭീകരാക്രമണം നടന്നതിനാല്‍ രാജ്യതലസ്ഥാനം ഉള്‍പ്പെടെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം അതീവ ജാഗ്രതയാണ്. ആഘോഷങ്ങള്‍ക്കായി പുറത്തിറങ്ങുന്ന ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications