സെല്‍ഫി; ദിഗ് വിജയ് സിങിനോട് ന്യൂയോര്‍ക്ക് ടൈംസ് ക്ഷമ ചോദിച്ചു
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ, സെല്‍ഫി വിത്ത് ഡോട്ടര്‍ കാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ചിത്രം മാറിപ്പോയതില്‍ ന്യൂയോര്‍ക്ക് ടൈംസ് ക്ഷമ ചോദിച്ചു. മകള്‍ക്കൊപ്പം സെല്‍ഫി എന്ന പരിപാടിയെക്കുറിച്ച് വിശദീകരിക്കുന്ന ലേഖനത്തില്‍ കാണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും, കാമുകിയും മാധ്യമ പ്രവര്‍ത്തകയുമായ അമൃത റായിയുമൊത്തുള്ള ചിത്രമാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നത്.
മോദിയുടെ കാമ്പയിനെ കളിയാക്കി ചില വിരുതന്മാര് ഇരുവരുടെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ, മകള്‍ക്കൊപ്പമുള്ള സെല്‍ഫി എന്ന് അടിക്കുറിപ്പും നല്കി. പ്രായവ്യത്യാസം ഏറെയുള്ളതിനാല്‍ അച്ഛനും മകളുമാണെന്ന് തെറ്റിദ്ധരിച്ച ന്യൂയോര്‍ക്ക് ടൈംസ് ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെയാണ് ഇപ്പോള്‍ പത്രം ക്ഷമാപണം നടത്തിയത്. ഉത്തരവാദിത്വപ്പെട്ട മാധ്യമെന്ന നിലയില്‍ ഇത്തരം ഒരു തെറ്റു പറ്റരുതായിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് വിശദമാക്കിയതായാണ് റിപ്പോര്‍ട്ട്. സംവത്തില്‍ ദിഗ് വിജയ് സിങ് ഇതുവരെ പ്രതികരിച്ചിരുന്നില്ല.
ദൂരദര്‍ശനിലെ മാധ്യമപ്രവര്‍ത്തക അമൃതറായിയും ദിഗ് വിജയ് സിങും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ ഒരു വര്‍ഷം മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ദിഗ് വിജയ് സിങ് തന്നെ വിശദീകരണം നല്കി. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും അദ്ദേഹം പറഞ്ഞതോടെ വിവാദം കെട്ടടങ്ങുകയും ചെയ്തു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications