ന്യൂയോര്‍ക്ക് ടൈംസിന് തെറ്റി, ഇത് ദിഗ്വിജയ് സിംഗിന്റെ മകളല്ല
നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. എന്നാല്‍ നരേന്ദ്ര മോദി ഇതുവരെ ഒന്നും സിംഗിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെല്‍ഫി വിത് ഡോട്ടര്‍ ക്യാംപെയ്ന് സിംഗിന് ഒരു പണികൊടുത്തു. മാധ്യമഭീമന്മാരായ ന്യൂയോര്‍ക്ക് ടൈംസിന്റെ രൂപത്തിലാണ് സെല്‍ഫി വിത് ഡോട്ടര്‍ സിംഗിന് പാരയായത്.
സെല്‍ഫി വിത് ഡോട്ടര്‍ പരിപാടിയെപ്പറ്റി ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ ലേഖനത്തിലാണ് ദിഗ്വിജയ് സിംഗിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. അതിലെന്താണ് ഇത്ര വലിയ പ്രശ്നമെന്നാകും സംശയം അല്ലേ. പ്രശ്നമുണ്ട്. സിംഗിനൊപ്പം കൊടുത്തിരിക്കുന്ന ചിത്രം മകളുടേതല്ല എന്നത് തന്നെ പ്രശ്നം. മാധ്യമപ്രവര്‍ത്തകയും സിംഗിന്റെ കാമുകിയുമായ അമൃതറായിയുടെ ചിത്രമാണ് ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയത്.

2014ല്‍ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അമൃതറായിയുമായുള്ള ദിഗ്വിജയ് സിംഗിന്റെ ബന്ധം പുറത്തായത്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സിംഗും അമൃതാ റായിയും പ്രണയം സമ്മതിച്ച് രംഗത്തെത്തിയിരുന്നു. ഈ സമയത്ത് പ്രചരിച്ച ചിത്രം ആരോ സെല്‍ഫി വിത് ഡോട്ടര്‍ ടാഗുമായി വീണ്ടും ട്വിറ്ററിലിട്ടു.
ഈ ചിത്രം കണ്ട് തെറ്റിദ്ധരിച്ച ന്യൂയോര്‍ക്ക് ടൈംസ് ചിത്രം അങ്ങനെ തന്നെ പേജില്‍ വെക്കുകയായിരുന്നു. മകള്‍ക്കൊപ്പമുള്ള സെല്‍ഫികളുടെ കൂട്ടത്തിലാണ് സിംഗും അമൃതാ റായിയും ഒരുമിച്ചുള്ള ചിത്രം പ്രസിദ്ധീകരിച്ചുവന്നത്. ന്യൂയോര്‍ക്ക് ടൈംസില്‍ തങ്ങളുടെ ചിത്രം പ്രസിദ്ധീകരിച്ചതിനോട് ദിഗ്വിജയ് സിംഗോ അമൃതാ റായിയോ പ്രതികരിച്ചിട്ടില്ല.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications