ചപ്പുചവറുകൾക്കിടയിൽ വലിയ പ്ലാസ്റ്റിക് കവർ, ചുറ്റും ഉറമ്പുകൾ, കവർ തുറന്നപ്പോൾ ഞെട്ടി
വേണ്ടത്ര ആരോഗ്യമില്ലാത്ത പെൺകുഞ്ഞിനെയാണ് പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഭോപ്പാൽ: ചപ്പുചവറുകൾക്കിടയിൽ ഉറുമ്പരിച്ച നിലയിൽ ചോര കുഞ്ഞിനെ കണ്ടെത്തി. ഭോപ്പാലിലാണ് സംഭവം ഉണ്ടായത്. വേണ്ടത്ര ആരോഗ്യമില്ലാത്ത പെൺകുഞ്ഞിനെയാണ് പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തെ തുടർന്ന് പെൺകുട്ടി ആയതിനാൽ ഉപേക്ഷിച്ചതായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ അവിഹിത ഗർഭത്തിലുണ്ടായ കുട്ടിയായിരിക്കാനും സാധ്യതയുണ്ട്. കുട്ടിയുടെ കരച്ചിൽ കേട്ട വഴിപോക്കനാണ് കുഞ്ഞിനെ ആദ്യമായി കണ്ടത്.
ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെപ്പറ്റി വഴിപോക്കാൻ പറയുന്നതിങ്ങനെ: ശനിയാഴ്ച പുലർച്ചെ ചായകട തുറക്കാനായി പോകുമ്പോഴാണ് ചവറുകൂനയ്ക്കിടയിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്. അടുത്തു പോയി നോക്കിയപ്പോൾ വലിയ പ്ലാസ്റ്റിക് കവറിൽ നിന്ന് കുഞ്ഞിന്റെ ശബ്ദം കോൾക്കുന്നുണ്ടായിരുന്നു. കവർ തുറന്നു നോക്കിയപ്പോഴാണ് ചോരകുഞ്ഞിനെ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ ശരീരം മുഴുവനും ഉറമ്പു കടിച്ചുപിടിച്ചിരിപ്പുണ്ടായിരുന്നുവെന്നും വഴിയാത്രക്കാരൻ പറയുന്നു.

ഉടൻ തന്നെ കുട്ടിയുടെ ശരീരത്ത് നിന്ന് ഉറുമ്പിനെ നീക്കം ചെയ്തു അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്ത് മുറുവുകൾ ഉണ്ടായിരുന്നു,. മർദനമേറ്റതായി സംശയമുണ്ടെന്നു ഡോക്ടർ അറിയിച്ചിരുന്നു. പ്രസവിച്ച ഉടൻ തന്നെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിയുടെ ആരോഗ്യനില മേശമാണെന്നു ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications