കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ നാട്ടില്‍ 'കൊറോണ' പിറന്നു; ജനതാ കര്‍ഫ്യൂവിന് തൊട്ടുമുമ്പ്, പേരിടാന്‍ കാരണങ്ങളേറെ...

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ലോകം മൊത്തം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് വേറിട്ട വാര്‍ത്ത. കഴിഞ്ഞദിവസം പിറന്ന പെണ്‍കുഞ്ഞിന് പേരിട്ടത് കൊറോണ എന്ന്. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലാണ് വിചിത്രമായ പേരിട്ടത്. കുഞ്ഞിന് കൊറോണ എന്ന് പേരിടാന്‍ അമ്മാവന്‍ ഒട്ടേറെ കാരണങ്ങളും പറയുന്നുണ്ട്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥിന്റെ നാടാണ് ഗോരഖ്പൂര്‍.

b

ഇവിടെയുള്ള സര്‍ക്കാര്‍ വനിതാ ആശുപത്രിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞ് പിറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു ജനനം. കുടുംബം മറ്റൊന്നും ആലോചിച്ചില്ല. കുഞ്ഞിന് പേരിട്ടു. കൊറോണയെ ആളുകള്‍ ഭീതിയോടെയാണ് കാണുന്നതെങ്കിലും, കൊറോണ മൂലം ഒരുപാട് പേര്‍ മരിച്ചുവെങ്കിലും ചില നേട്ടങ്ങള്‍ സമൂഹത്തിലുണ്ടായി എന്ന് കുഞ്ഞിന്റെ അമ്മാവന്‍ നിതേഷ് ത്രിപാഠി പറയുന്നു.

സമൂഹത്തെ ഒരുമിപ്പിച്ച് നിര്‍ത്തിയതും എല്ലാവരും ഒരുപോലെ ആണെന്ന് ബോധ്യപ്പെടുത്തി കൊടുത്തതും കൊറോണയാണെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, ജനങ്ങള്‍ക്ക് ഐക്യത്തോടെ നിന്ന് എന്തിനെയും നേരിടാന്‍ പ്രചോദനം നല്‍കിയതും കൊറോണയാണ്. പൊതുസമൂഹത്തിന് ഒട്ടേറെ നല്ല ശീലങ്ങള്‍ കൊറോണ മൂലമുണ്ടായി എന്നും നിതേഷ് ത്രിപാഠി പറഞ്ഞു.

35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു

കുഞ്ഞിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടുമെല്ലാം ആലോചിച്ച ശേഷമാണ് പേരിട്ടിരിക്കുന്നത്. വൈറസിനെ ഭയക്കേണ്ടതില്ല. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രം ചെയ്താല്‍ മതി. ജനങ്ങളുടെ ഐക്യത്തിന്റെയും വൈറസിനെതിരായ പോരാട്ടത്തിന്റെയും പ്രതീകമാകും കുഞ്ഞ് എന്നും അമ്മാവന്‍ പറഞ്ഞു. ആദ്യം കേട്ടപ്പോള്‍ ആശ്ചര്യം തോന്നിയെങ്കിലും കുടുംബത്തിന്റെ വിശദീകരണം കേട്ടപ്പോള്‍ ആശുപത്രി അധികൃതരും അഭിനന്ദിച്ചു.

കൊറോണ രോഗം ഭേദമായവര്‍ പറയുന്നു... ഈ ലക്ഷണങ്ങളാണ് ഞങ്ങള്‍ക്ക് ആദ്യം കണ്ടത്, പിന്നീട്...കൊറോണ രോഗം ഭേദമായവര്‍ പറയുന്നു... ഈ ലക്ഷണങ്ങളാണ് ഞങ്ങള്‍ക്ക് ആദ്യം കണ്ടത്, പിന്നീട്...

രാജ്യം മൊത്തം കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിവരവെയാണ് ഉത്തര്‍ പ്രദേശില്‍ ജനിച്ച കുഞ്ഞിന് കൊറോണ എന്ന് പേരിട്ടിരിക്കുന്നത്. കേരള-ഒഡീഷ ഹൈക്കോടതികള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലെ അഭിഭാഷകരുടെ ചേംബര്‍ പൂട്ടി. വാദംകേള്‍ക്കല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും. ദില്ലിയിലെ ജയിലുകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി കെജ്രിവാള്‍ സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. രാജ്യത്തെ ജയിലുകളിലെ തടവുകാരുടെ എണ്ണം കുറയ്ക്കുന്ന കാര്യം പരിശോധിക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പല സംസ്ഥാനങ്ങളും 144 പാസാക്കി കടുത്ത നിയന്ത്രണം നടപ്പാക്കി വരികയാണ്.

English summary
Newborn baby girl in Uttar Pradesh named 'Corona'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X