ജിഎസ്ടി വാവ!!ജിഎസ്ടി ലോഞ്ചിങ്ങ് ദിനത്തില്‍ ജനിച്ച കുഞ്ഞിന്റെ പേര് ജിഎസ്ടി!!!
ആശുപത്രി ജീവനക്കാരും കുഞ്ഞിന് ഈ പേരിടുന്നതിനോട് യോജിച്ചു
ജയ്പൂര്‍: ഇവന് ജിഎസ്ടി.. ജനനം ജൂലൈ 1, 12.2 a.m. ജനനസ്ഥലം- ബേവ, രാജസ്ഥാന്. പാര്‍ലമെന്റ് ഹാളില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ചേര്‍ന്ന് ബട്ടണ്‍ അമര്‍ത്തി ജിഎസ്ടി ഉദ്ഘാടനം ചെയ്തപ്പോള്‍ അകലെ രാജസ്ഥാനില്‍ അതേ സമയത്ത് ഒരു ആണ്കുഞ്ഞു പിറന്നു. മാതാപിതാക്കള്അവന് ജിഎസ്ടി എന്ന് പേരുമിട്ടു. ഇന്ത്യയുടെ ജിഎസ്ടി വാവ!!! ലേബര്‍ റൂമിനു പുറത്തെ ടെലിവിഷനില്‍ ജിഎസ്ടിയുടെ ആഘോഷച്ചടങ്ങുകള്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്നപ്പോള്‍ തന്റെ ആദ്യ കുഞ്ഞിന്റെ വരവും കാത്ത് ആശുപത്രി വരാന്തയിലൂടെ നടക്കുകയായിരുന്നു പിതാവ് ജസ്രാജ്.
വാര്‍ത്ത അറിഞ്ഞതിനു പിന്നാലെ കുഞ്ഞിന് ആശംസകളര്‍പ്പിച്ച് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജ ട്വീറ്റും ചെയ്തു. ജിഎസ്ടി ബേബിക്ക് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടായിരിക്കട്ടെ എന്നാണ് വസുന്ധര രാജ ട്വീറ്റ് ചെയ്തത്. ആശുപത്രിയിലെ ജീവനക്കാരും കുഞ്ഞിന് ഈ പേരിടുന്നതിനോട് യോജിച്ചു എന്ന് പിതാവ് ജസ്രാജ് പറയുന്നു. കുട്ടി ഇതിനോടകം തന്നെ ഗ്രാമത്തില്‍ സംസാര വിഷയമായിക്കഴിഞ്ഞു.എന്നാല്‍ ജിഎസ്ടി എന്നുള്ളത് വിളിപ്പേരായി നിലനിര്‍ത്താനാണ് ജസ്രാജിനു താത്പര്യം. സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ കുഞ്ഞിന് വേറെ പേരിടുമെന്നാണ് പിതാവ് പറയുന്നത്.

ജൂലൈ 1 ന് പുലര്‍ച്ചക്കാണ് ഏറെ നാള് നീണ്ട ചര്‍ച്ചകള്‍ക്കും എതിര്‍പ്പുകള്‍ക്കും ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക വിപ്ലവമായ ജിഎസ്ടി നിലവില്‍ വന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications