കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി വാവ!!ജിഎസ്ടി ലോഞ്ചിങ്ങ് ദിനത്തില്‍ ജനിച്ച കുഞ്ഞിന്റെ പേര് ജിഎസ്ടി!!!

ആശുപത്രി ജീവനക്കാരും കുഞ്ഞിന് ഈ പേരിടുന്നതിനോട് യോജിച്ചു

Google Oneindia Malayalam News

ജയ്പൂര്‍: ഇവന്‍ ജിഎസ്ടി.. ജനനം ജൂലൈ 1, 12.2 a.m. ജനനസ്ഥലം- ബേവ, രാജസ്ഥാന്‍. പാര്‍ലമെന്റ് ഹാളില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ചേര്‍ന്ന് ബട്ടണ്‍ അമര്‍ത്തി ജിഎസ്ടി ഉദ്ഘാടനം ചെയ്തപ്പോള്‍ അകലെ രാജസ്ഥാനില്‍ അതേ സമയത്ത് ഒരു ആണ്‍കുഞ്ഞു പിറന്നു. മാതാപിതാക്കള്‍അവന് ജിഎസ്ടി എന്ന് പേരുമിട്ടു. ഇന്ത്യയുടെ ജിഎസ്ടി വാവ!!! ലേബര്‍ റൂമിനു പുറത്തെ ടെലിവിഷനില്‍ ജിഎസ്ടിയുടെ ആഘോഷച്ചടങ്ങുകള്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്നപ്പോള്‍ തന്റെ ആദ്യ കുഞ്ഞിന്റെ വരവും കാത്ത് ആശുപത്രി വരാന്തയിലൂടെ നടക്കുകയായിരുന്നു പിതാവ് ജസ്‌രാജ്.

വാര്‍ത്ത അറിഞ്ഞതിനു പിന്നാലെ കുഞ്ഞിന് ആശംസകളര്‍പ്പിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ ട്വീറ്റും ചെയ്തു. ജിഎസ്ടി ബേബിക്ക് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടായിരിക്കട്ടെ എന്നാണ് വസുന്ധര രാജ ട്വീറ്റ് ചെയ്തത്. ആശുപത്രിയിലെ ജീവനക്കാരും കുഞ്ഞിന് ഈ പേരിടുന്നതിനോട് യോജിച്ചു എന്ന് പിതാവ് ജസ്‌രാജ് പറയുന്നു. കുട്ടി ഇതിനോടകം തന്നെ ഗ്രാമത്തില്‍ സംസാര വിഷയമായിക്കഴിഞ്ഞു.എന്നാല്‍ ജിഎസ്ടി എന്നുള്ളത് വിളിപ്പേരായി നിലനിര്‍ത്താനാണ് ജസ്‌രാജിനു താത്പര്യം. സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ കുഞ്ഞിന് വേറെ പേരിടുമെന്നാണ് പിതാവ് പറയുന്നത്.

 ജിഎസ്ടി:പാചക വാതകത്തിന് വില കൂടും,സബ്‌സിഡി കുറയും... ജിഎസ്ടി:പാചക വാതകത്തിന് വില കൂടും,സബ്‌സിഡി കുറയും...

baby

ജൂലൈ 1 ന് പുലര്‍ച്ചക്കാണ് ഏറെ നാള്‍ നീണ്ട ചര്‍ച്ചകള്‍ക്കും എതിര്‍പ്പുകള്‍ക്കും ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക വിപ്ലവമായ ജിഎസ്ടി നിലവില്‍ വന്നത്.

English summary
Newborn baby named GST after India's biggest tax reform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X