ഐഡി കാര്‍ഡ് നല്‍കിയില്ല; നവജാത ശിശുവിന് 12 മണിക്കൂര്‍ മുലപ്പാല്‍ നിഷേധിച്ചു
ഇന്‍ഡോര്‍: കുട്ടിയുടെ അച്ഛന്റെ ഐഡി കാര്‍ഡ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് നവജാതശിശുവിന് 12 മണിക്കൂര്‍ മുലപ്പാല്‍ നിഷേധിച്ചതായി ആരോപണം. ഇന്‍ഡോറിലെ മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. കുട്ടി ജനിച്ച് 12 മണിക്കൂറോളം മുലപ്പാല്‍ നല്കാന് കഴിയാത്തതിനാല്‍ ബന്ധുക്കള്‍ ബഹളമുണ്ടാക്കിയതോടെയാണ് കുട്ടിയെ വിട്ടു നല്‍കിയത്.
ഉജ്ജയിനിലെ നിലോഫര്‍ എന്ന യുവതിയെ കഴിഞ്ഞദിവസമായിരുന്നു പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചത്. അവര്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍, കുട്ടിയെ അമ്മയ്ക്കോ ബന്ധുക്കള്‍ക്കോ കൈമാറാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. കുട്ടിയുടെ പിതാവിന്റെ ഐഡി കാര്‍ഡ് ഹാജരാക്കിയില്ലെന്നായിരുന്നു കാരണം പറഞ്ഞത്.

കുട്ടിയുടെ പിതാവ് ഏതാനും മാസങ്ങളായി തങ്ങളുമായി ബന്ധമില്ലെന്ന് നിലോഫറിന്റെ പിതാവ് ഇബ്രാഹിം പറഞ്ഞു. അതുകൊണ്ടുതന്നെ ഭാര്യയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടില്ല. ഇത്തരമൊരു അവസ്ഥയില്‍ പിതാവിന്റെ ഐഡി കാര്‍ഡ് ഹാജരാക്കുന്നത് എങ്ങിനെയാണെന്ന് ഇബ്രാഹിം ചോദിക്കുന്നു.
അടുത്തിടെ ഒരു കുട്ടിയെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയതിനുശേഷമാണ് നിയമം കര്‍ശനമാക്കിയതെന്നാണ് ഡ്യൂട്ടി ഡോക്ടര്‍ പറയുന്നത്. ആശുപത്രി സൂപ്രണ്ട് വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. താന്‍ അടുത്തിടെ ജോയിന്‍ ചെയ്തതാണെന്നും വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ പ്രതികരിക്കാന്‍ കഴിയൂ എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications