കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഡി കാര്‍ഡ് നല്‍കിയില്ല; നവജാത ശിശുവിന് 12 മണിക്കൂര്‍ മുലപ്പാല്‍ നിഷേധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ഇന്‍ഡോര്‍: കുട്ടിയുടെ അച്ഛന്റെ ഐഡി കാര്‍ഡ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് നവജാതശിശുവിന് 12 മണിക്കൂര്‍ മുലപ്പാല്‍ നിഷേധിച്ചതായി ആരോപണം. ഇന്‍ഡോറിലെ മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. കുട്ടി ജനിച്ച് 12 മണിക്കൂറോളം മുലപ്പാല്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ ബന്ധുക്കള്‍ ബഹളമുണ്ടാക്കിയതോടെയാണ് കുട്ടിയെ വിട്ടു നല്‍കിയത്.

ഉജ്ജയിനിലെ നിലോഫര്‍ എന്ന യുവതിയെ കഴിഞ്ഞദിവസമായിരുന്നു പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചത്. അവര്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍, കുട്ടിയെ അമ്മയ്‌ക്കോ ബന്ധുക്കള്‍ക്കോ കൈമാറാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. കുട്ടിയുടെ പിതാവിന്റെ ഐഡി കാര്‍ഡ് ഹാജരാക്കിയില്ലെന്നായിരുന്നു കാരണം പറഞ്ഞത്.

baby

കുട്ടിയുടെ പിതാവ് ഏതാനും മാസങ്ങളായി തങ്ങളുമായി ബന്ധമില്ലെന്ന് നിലോഫറിന്റെ പിതാവ് ഇബ്രാഹിം പറഞ്ഞു. അതുകൊണ്ടുതന്നെ ഭാര്യയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടില്ല. ഇത്തരമൊരു അവസ്ഥയില്‍ പിതാവിന്റെ ഐഡി കാര്‍ഡ് ഹാജരാക്കുന്നത് എങ്ങിനെയാണെന്ന് ഇബ്രാഹിം ചോദിക്കുന്നു.

അടുത്തിടെ ഒരു കുട്ടിയെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയതിനുശേഷമാണ് നിയമം കര്‍ശനമാക്കിയതെന്നാണ് ഡ്യൂട്ടി ഡോക്ടര്‍ പറയുന്നത്. ആശുപത്രി സൂപ്രണ്ട് വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. താന്‍ അടുത്തിടെ ജോയിന്‍ ചെയ്തതാണെന്നും വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ പ്രതികരിക്കാന്‍ കഴിയൂ എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

English summary
Mother fails to produce father’s ID card; Newborn denied breastfeeding for 12 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X