ഇഞ്ചക്ഷന് നല്കി,കുഞ്ഞ് നീല നിറത്തിലായി, ശ്വാസം കിട്ടാതെ മരിച്ചു!നാല് കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥയില്‍
ആന്റിബയോട്ടിക് കുത്തിവച്ചതിനു പിന്നാലെ ശ്വാസ തടസം പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായതായും കുട്ടികള്‍ നീലനിറത്തിലായെന്നുമാണ് വിവരം. തെറ്റായ ആന്റിബയോട്ടിക്കാണ് കുട്ടികള്‍ക്ക് കുത്തിവച്ചതെന്നാണ് ആരോപണം.
ദില്ലി: ആന്റിബയോട്ടിക് കുത്തിവച്ചതിനു പിന്നാലെ നവജാത ശിശു മരിച്ചു. നാലു കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥയില്‍. ദില്ലി ലോക്നായിക് ആശുപത്രിയിലാണ് സംഭവം. ഒരു മാസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളാണ് ഗുരുതരാവസ്ഥയിലുളളത്.
ആന്റിബയോട്ടിക് കുത്തിവച്ചതിനു പിന്നാലെ ശ്വാസ തടസം പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായതായും കുട്ടികള്‍ നീലനിറത്തിലായെന്നുമാണ് വിവരം. തെറ്റായ ആന്റിബയോട്ടിക്കാണ് കുട്ടികള്‍ക്ക് കുത്തിവച്ചതെന്നാണ് ആരോപണം.
അതേസമയം ആശുപത്രി അധികൃതര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജെസി പാസേ പറഞ്ഞു. ഗുരുതരമായ അണുബാധയെ തുടര്‍ന്നാണ് ശിശുക്കള്‍ മരിച്ചതെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുതാരവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ ഐസിയുവില്‍ ചികിത്സയിലാണ്. മൂന്നുപേര്സുഖം പ്രാപിച്ച് വരികയാണെന്നും ഒരാള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഗുരുതര അണുബാധയ്ക്കുള്ള അമിക്കാസിന്‍ ആണ് കുട്ടികള്‍ക്ക് നല്‍കിയതെന്ന് കുട്ടികളുടെ ചികിത്സാ വിഭാഗത്തിന്റെ തലവന്‍ സിദ്ധാര്‍ഥ് റാംജി പറഞ്ഞു. പൊടിരൂപത്തില്‍ ലഭിക്കുന്ന ഇത് ഉപ്പുവെള്ളത്തില്‍ കലക്കിയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം. എന്നാല്‍ മിക്സ് ചെയ്യുന്നതില്‍ അപാകത സംഭവിച്ചാല്‍ അപകടകരമാകുമെന്നും അദ്ദേഹം.
ലോകത്ത് ഏറ്റവുമധികം ശിശുമരണം സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. 2013ല്‍ 5,687 കുഞ്ഞുങ്ങളാണ് മരിച്ചത്. 2003ല്‍ ഇത് 3,455 ആയിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications