കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഞ്ചക്ഷന്‍ നല്‍കി,കുഞ്ഞ് നീല നിറത്തിലായി, ശ്വാസം കിട്ടാതെ മരിച്ചു!നാല് കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥയില്‍

ആന്റിബയോട്ടിക് കുത്തിവച്ചതിനു പിന്നാലെ ശ്വാസ തടസം പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതായും കുട്ടികള്‍ നീലനിറത്തിലായെന്നുമാണ് വിവരം. തെറ്റായ ആന്റിബയോട്ടിക്കാണ് കുട്ടികള്‍ക്ക് കുത്തിവച്ചതെന്നാണ് ആരോപണം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ആന്റിബയോട്ടിക് കുത്തിവച്ചതിനു പിന്നാലെ നവജാത ശിശു മരിച്ചു. നാലു കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥയില്‍. ദില്ലി ലോക്‌നായിക് ആശുപത്രിയിലാണ് സംഭവം. ഒരു മാസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളാണ് ഗുരുതരാവസ്ഥയിലുളളത്.

ആന്റിബയോട്ടിക് കുത്തിവച്ചതിനു പിന്നാലെ ശ്വാസ തടസം പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതായും കുട്ടികള്‍ നീലനിറത്തിലായെന്നുമാണ് വിവരം. തെറ്റായ ആന്റിബയോട്ടിക്കാണ് കുട്ടികള്‍ക്ക് കുത്തിവച്ചതെന്നാണ് ആരോപണം.

അതേസമയം ആശുപത്രി അധികൃതര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജെസി പാസേ പറഞ്ഞു. ഗുരുതരമായ അണുബാധയെ തുടര്‍ന്നാണ് ശിശുക്കള്‍ മരിച്ചതെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

child

ഗുരുതാരവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ ഐസിയുവില്‍ ചികിത്സയിലാണ്. മൂന്നുപേര്‍സുഖം പ്രാപിച്ച് വരികയാണെന്നും ഒരാള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഗുരുതര അണുബാധയ്ക്കുള്ള അമിക്കാസിന്‍ ആണ് കുട്ടികള്‍ക്ക് നല്‍കിയതെന്ന് കുട്ടികളുടെ ചികിത്സാ വിഭാഗത്തിന്റെ തലവന്‍ സിദ്ധാര്‍ഥ് റാംജി പറഞ്ഞു. പൊടിരൂപത്തില്‍ ലഭിക്കുന്ന ഇത് ഉപ്പുവെള്ളത്തില്‍ കലക്കിയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം. എന്നാല്‍ മിക്‌സ് ചെയ്യുന്നതില്‍ അപാകത സംഭവിച്ചാല്‍ അപകടകരമാകുമെന്നും അദ്ദേഹം.

ലോകത്ത് ഏറ്റവുമധികം ശിശുമരണം സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. 2013ല്‍ 5,687 കുഞ്ഞുങ്ങളാണ് മരിച്ചത്. 2003ല്‍ ഇത് 3,455 ആയിരുന്നു.

English summary
A newborn died and at least four others were in critical condition at Lok Nayak Hospital after they were allegedly administered wrong concentration of antibiotics on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X