നവജാത ശിശുവിനോട് ചെയത് ക്രൂരത എന്താന്നറിയോ?
അസ്സം :കുഞ്ഞുങ്ങള്‍ ദൈവങ്ങളെ പോലെയാണ് എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ഒരു കുഞ്ഞിനോട് ചെയ്ത ക്രൂരത കണ്ടാല്‍ ദൈവം പോലും പൊറുക്കില്ല. അസമിലെ മറിഗോണില്‍ ജനിച്ച് വീണ് 48 മണിക്കൂര്‍ മാത്രമായ ശിശുവിന് മാതാപിതാക്കളില്‍ നിന്നും നേരിടേണ്ടി വന്നത് പീഡനം വളരെ വലുതാണ്.
കുഞ്ഞിന് കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ എത്തിച്ചത് ഡോക്ടറുടെ അടുത്തല്ല മറിച്ച് ഗ്രാമത്തിലെ തന്നെ ഒരു മന്ത്രവാദിയുടെ പക്കലായിരുന്നു. അവര്‍ നടത്തിയ ചികിത്സയാകട്ടെ ഭീകരവും. രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ നടത്തിച്ചാല്‍ പനിമാറുമെന്നായിരുന്നു ഇവരുടെ ഉപദേശം. മറിഗോണിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.

മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ച മാതാപിതാക്കള്‍ കുഞ്ഞിന്റെ കഴുത്തില്‍ പിടിച്ച് നടത്തിക്കാനുള്ള ശ്രമം നടത്തി. ഗ്രാമത്തിലെ ജനങ്ങളുടെ മുന്നില്‍ വെച്ചായിരുന്നു നടപടി. ഈ ക്രുരതയുടെ ദൃശ്യങ്ങള്‍ ഒരു ഗ്രാമവാസി മൊബൈലില്‍ പകര്‍ത്തി ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
ഗ്രാമവാസി ഈ വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് മന്ത്രവാദിയെയും കുഞ്ഞിനെ നടത്തിച്ച സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications