പുതുതായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളി വിശ്വാസികള്‍ തല്ലി തകര്‍ത്തു, ആക്രമണത്തിന് പിന്നില്‍
പുതുതായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളി വിശ്വാസികള്‍ തല്ലി തകര്‍ത്തു. തെലുങ്കാന മേഡച്ചല്‍ ജില്ലയിലെ കുന്ദാപ്പള്ളിയിലെ ലേഡീ ഓഫ് ഫാത്തിമ പള്ളിയാണ് തല്ലി തകര്‍ത്തത്.
ഹൈദരബാദ്: പുതുതായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളി വിശ്വാസികള്‍ തല്ലി തകര്‍ത്തു. തെലുങ്കാന മേഡച്ചല്‍ ജില്ലയിലെ കുന്ദാപ്പള്ളിയിലെ ലേഡീ ഓഫ് ഫാത്തിമ പള്ളിയാണ് തല്ലി തകര്‍ത്തത്.
ഈ മാസം 13നാണ് ഹൈദരബാദ് ആര്‍ച്ച് ബിഷപ് റവ തുമ്മ ബാലയാണ് പള്ളിയുടെ വെഞ്ചരിപ്പ് കര്‍മ്മം നടത്തിയത്. പള്ളി നിര്‍മാണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഗ്രാമവാസികള്‍ ഒത്തുകൂടിയാണ് അക്രമം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അക്രമത്തില്‍ പള്ളിയിലെ മാതാവിന്റെയും ക്രിസ്തുവിന്റെയും രൂപങ്ങള്‍ തല്ലി തകര്‍ത്തി. സംഭവത്തില്‍ പള്ളി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പള്ളി പണിയാന്‍ സ്ഥലം വിട്ട് തന്ന ആള്‍ അനധികൃതമായി സ്ഥലത്ത് കെട്ടിട്ടടം പണിതെന്ന് അവിടുത്തെ ഗ്രാമവാസികള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ പള്ളിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇത് നിഷേധിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.












Click it and Unblock the Notifications