ബെംഗളൂരു ഡെപ്യൂട്ടി മേയര്‍ അന്തരിച്ചു: രമീള യുടെ മരണം അധികാരമേറ്റെടുത്ത് ദിവസങ്ങള്‍ക്ക് ശേഷം!
ബെംഗളുരു: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബെംഗളൂരു ഡെപ്യൂട്ടി മേയര്‍ രമീള ഉമാശങ്കര്‍ അന്തരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 12. 45ഓടെ ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയോട് പ്രതികരിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നീട് ബന്ധുക്കളാണ് മരണവിവരം അറിയിച്ചത്. ഭര്‍ത്താവ് ഡി ഉമാശങ്കറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് രമീള കഴിഞ്ഞിരുന്നത്. മേയറുടെ മരണത്തോടെ ആദരസൂചകമായി നഗരത്തിലെ സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്ക് ബിബിഎംപി വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്തംബര്‍ 28നാണ് ജെഡിഎസില്‍ നിന്നുള്ള രമീളയെ ബിബിഎംപി മേയറായി തിരഞ്ഞെടുത്തത്. കര്‍ണാടകത്തിലെ കാവേരിപുരയില്‍ നിന്നുള്ള പ്രതിനിധിയാണ് ഇവര്‍. മേയറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അനുശോചനം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് പുറമേ അര്‍പ്പണബോധമുള്ള സാമൂഹിക പ്രവര്‍ത്തകയായിരുന്നു രമീളയെന്നും അവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും എച്ച്ഡി കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ട്വീറ്റിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രി അനുശോചനമറിയിച്ചത്.












Click it and Unblock the Notifications