Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അപകടത്തില്‍ മരിച്ചു; പുലര്‍ച്ചെ 4.30ന് കാര്‍ യാത്രക്കിടെ...

Recommended Video

cmsvideo
    കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അപകടത്തില്‍ മരിച്ചു

    ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കാര്‍ അപകടത്തില്‍ മരിച്ചു. ജാമഖണ്ടി എംഎല്‍എ സിദ്ധു ബി ന്യാമഗൗഡയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഗോവയില്‍ നിന്നുള്ള യാത്രക്കിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഗോവയില്‍ നിന്ന് തന്റെ മണ്ഡലമായ ജാമഖണ്ടിയിലേക്ക് വരികയായിരുന്നു. തുളസിഗെരിക്കടുത്ത് വച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. 67 കാരനായ ന്യാമഗൗഡ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്ന വ്യക്തിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയാണ് അദ്ദേഹം. അപ്രതീക്ഷിത മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദുഖം രേഖപ്പെടുത്തി. വിശദവിവരങ്ങള്‍ ഇങ്ങനെ...

    പുലര്‍ച്ചെ 4.30ന്

    പുലര്‍ച്ചെ 4.30ന്

    ഗോവ വിമാനത്താവളത്തില്‍ നിന്ന് കാറില്‍ ജാമഖണ്ടിലേക്ക് വരികയായിരുന്നു എംഎല്‍എ ന്യാമഗൗഡ. ഏകദേശം പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായതെന്ന് കരുതുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യശ്വാസം വലിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

    ശക്തനായ നേതാവ്

    ശക്തനായ നേതാവ്

    കര്‍ണാടക നിയമസഭയിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട 78 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ശക്തനായ നേതാവായിരുന്നു ന്യാമഗൗഡ. ഇത്തവണ അദ്ദേഹം കോണ്‍ഗ്രസ് മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. വകുപ്പ് വിഭജന ചര്‍ച്ച ബെംഗളൂരുവിലും ദില്ലിയിലും തുടരുകയാണ്. കോണ്‍ഗ്രസ് പട്ടികയില്‍ ന്യാമഗൗഡയുടെ പേരുമുണ്ടായിരുന്നു.

    നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടു

    നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടു

    ജാമഖണ്ടി മണ്ഡലത്തില്‍ നിന്ന് മുമ്പും തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ന്യാമഗൗഡ. ബിജെപിയുടെ ശ്രീകാന്ത് സുബ്ബറാവു കുല്‍ക്കര്‍ണിയെ 2500ലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇത്തവണ ന്യാമഗൗഡയുടെ വിജയം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കോണ്‍ഗ്രസ് ദുഖം രേഖപ്പെടുത്തി.

    സിദ്ധരാമയ്യയുടെ പ്രതികരണം

    സിദ്ധരാമയ്യയുടെ പ്രതികരണം

    പാര്‍ട്ടി എംഎല്‍എയുടെ മരണം തന്നില്‍ നടുക്കമുണ്ടാക്കിയെന്നാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. എംഎല്‍എ, എംപി, കേന്ദ്രമന്ത്രി എന്നീ പദവികള്‍ ന്യാമഗൗഡ വഹിച്ചിട്ടുണ്ട്. ഒരു അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്നും സിദ്ധരാമയ്യ പറഞ്ഞു.

    നരസിംഹ റാവു മന്ത്രിസഭയില്‍ അംഗം

    നരസിംഹ റാവു മന്ത്രിസഭയില്‍ അംഗം

    സിദ്ധപ്പ ഭിമപ്പ ന്യാമഗൗഡ എന്നാണ് മുഴുവന്‍ പേര്. 1950 ഓഗസ്റ്റ് 15ന് ബിജാപൂര്‍ ജില്ലയിലെ ജാമഖണ്ടിയിലാണ് ജനനം. നിരവധി തവണ കര്‍ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാഗല്‍കോട്ട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് 1991-1996 കാലത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അക്കാലത്ത് പിവി നരസിംഹ റാവു മന്ത്രിസഭയില്‍ അംഗവുമായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+