നവദമ്പതിമാര്‍ ശ്വാസം മുട്ടി മരിച്ചു
തിരുനെല്‍വേലി: ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് നവദന്പതിമാര്‍ ശ്വാസംമുട്ടി മരിച്ചു. തിരുനെല്‍വേലിയില്‍ 2013 ഒക്ടോബര്‍ 17 നാണ് സംഭവം നടന്നത്.
മുഹമ്മദ് സുലൈമാന്‍(25) കതീഫ ഗുല്‍നാസ്(19) എന്നിവരാണ് മരിച്ചത്. 40 ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
ക്ലാസ്സ് മേറ്റ്‌സ് എന്ന സിനിമയില്‍ നരേന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മരണത്തിന് സമാനമായിരുന്നു ഈ നവദമ്പതിമാരുടേയും മരണം.

ചെന്നൈയിലെ ഒരു ടെക്‌സറ്റൈല്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു മരിച്ച സുലൈമാന്‍. ബലി പെരുന്നാള്‍ പ്രമാണിച്ച് ഭാര്യ കതീഫയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ആഘോഷങ്ങള്‍ക്ക് ശേഷം മുകളിലെ മുറിയിലായിരുന്നു ഇവര്‍ കിടന്നിരുന്നത്.
രാത്രിയില്‍ വൈദ്യുതി ബന്ധം നിലച്ചപ്പോള്‍ സുലൈമാന്‍ തന്നെയാണ് മുറിയിലുണ്ടായിരുന്ന ജനറേറ്റര്‍ ഓണ്‍ ചെയതത്. അതിന് ശേഷം രണ്ട് പേരും കിടക്കുകയും ചെയ്തു. മുറിയിലെ ജനലുകളും വാതിലും എല്ലാം അടച്ച നിലയില്‍ ആയിരുന്നു. ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് മരിച്ചത്.
പുലര്‍ച്ചെ മൂന്ന് മണി ആയിട്ടും ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ശബ്ദം കേട്ട് കതീഫയുടെ പിതാവ് ആതാം ബാഷ മുകളില്‍ ചെന്ന് നോക്കുകയായിരുന്നു. എത്ര വിളിച്ചിട്ടും സുലൈമാനും കതീഫയും വാതില്‍ തുറന്നില്ല. പിന്നെ മറ്്റ ബന്ധുക്കളെ വിളിച്ച് കൂട്ടി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് രണ്ട് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ ആയിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇത്തരം ജനറേറ്ററുകള്‍ അമിതമായി പുക പുറത്ത് വിടാറുണ്ടെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications