സ്ത്രീധനമായി ചോദിച്ച കാര്‍ കിട്ടിയില്ല: ഭര്‍ത്താവിന്റെ വെടിയേറ്റ് യുവതി മരിച്ചു !
ഗാസിയാബാദ്:ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ഭാര്യ മരിച്ചു. സ്ത്രീധനമായി ചോദിച്ച കാര്‍ കിട്ടാത്തതാണ് കാരണം. അലീഷയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷാറുഖ്, ഇയാളുടെ പിതാവ്, സഹോദരന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
ഇയാളുടെ അമ്മയും സഹോദരിയും ഒളിവിലാണ്. എട്ടു മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. അതിനു ശേഷം ഷാറൂഖും വീട്ടുകാരും അലീഷയോടും വീട്ടുകാരോടും നിരന്തരമായി കാര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. സംഭവ ദിവസം ഇരുവരും ഇതു സംബന്ധിച്ച് വഴക്കുണ്ടാവുകയും ഷാറൂഖ് അലീഷയ്ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു.

അലീഷയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.












Click it and Unblock the Notifications