ഭര്‍ത്താവിനൊപ്പം ഹണിമൂണിനെത്തിയ യുവതി ബാര്‍ബര്‍ ഷോപ്പില്‍ നിന്നും മുങ്ങി
ഉദയ്പൂര്‍: ഭര്‍ത്താവിനെ ഷേവ് ചെയ്യാനായി ബാര്‍ബര്‍ ഷോപ്പില്‍ കയറ്റിയ യുവതി പുറത്തുനിന്നും രക്ഷപ്പെട്ടതായി പരാതി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ആഴ്ചകള്‍ക്കു മുന്‍പാണ് ഉദയ്പൂരിനടുത്തുള്ള റിഷാബ്ദേവിലെ ദിനേഷ് ജോഷി മഹാരാഷ്ട്രക്കാരിയായ പുഷ്പയെ വിവാഹം ചെയ്തത്. വിവാഹശേഷം ഉദയ്പൂരില്‍ ഹണിമൂണിനെത്തിയപ്പോഴായിരുന്നു പരാതിക്കിടയാക്കിയ സംഭവം.
താന്‍ പുറത്തു കാത്തുനില്ക്കാം എന്നറിയിച്ചാണ് പുഷ്പ ദിനേഷിനെ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറ്റിവിട്ടത്. എന്നാല്‍ ഷോപ്പിന് പുറത്തുവന്നുനിന്ന ഒരു ഓട്ടോറിക്ഷയില്‍ കയറി ഭാര്യ മുങ്ങിയെന്ന് ദിനേഷ് പറയുന്നു. ഓട്ടോറിക്ഷയില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടായിരുന്നതായും ദിനേഷ് പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉടന്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒന്നരലക്ഷം രൂപ നല്‍കിയാണ് ദിനേഷ് പുഷ്പയെ വിവാഹം ചെയ്തത്. ബ്രോക്കറായ ആത്മാറാം ജോഷിക്ക് 50,000 രൂപയും നല്‍കിയിരുന്നു. ഉദയ്പൂരില്‍ പെണ്‍കുട്ടികളെ ലഭ്യമല്ലാത്തതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിവാങം കഴിക്കുന്നത് പതിവായിരിക്കുകയാണ്.
ബ്രോക്കര്‍മാര്‍ ഇതിനായി നല്ല കമ്മീഷനും ഈടാക്കുന്നു. ദിനേഷ് വിവാഹ തട്ടിപ്പില്‍ കുടുങ്ങിയതാകാമെന്നാണ് പോലീസ് നിഗമനം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിവാഹം ചെയ്ത് സ്ഥലത്തെത്തുന്ന യുവതികള്‍ മുങ്ങുന്ന സംഭവം നേരത്തെയും ഉദയ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിന്റെ പേരില്‍ പണം തട്ടുന്ന വലിയ ലോബിതന്നെ ഇതിനു പിന്നിലുള്ളതായാണ് പോലീസ് സംശയിക്കുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications