മധുവിധു കഴിയും മുന്‍പേ വധുവിനെ ഭര്‍ത്താവ് കൊന്നു

സ്ത്രീധനം ആവശ്യപ്പെടാതെയാണ് അശോകന്‍ കവിതയെ വിവാഹം കഴിച്ചത്. കവിത തയ്യല്‍ക്കാരിയാണ് അശോകന്‍ തിരൂപ്പൂരില്‍ ഒരു തുണിക്കടയില്‍ ജോലിചെയ്യുകയാണ്. വിവാഹത്തിന് ശേഷം അശോകന്‍ കവിതയോട് സ്ത്രീധനത്തുക ആവശ്യപ്പെടാന്‍ തുടങ്ങി. എന്നാല്‍ വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള കവിതയ്ക്ക് പണം നല്‍കാന്‍ കഴിഞ്ഞില്ല.
സംഭവം നടക്കുന്ന ദിവസം കവിതയ്ക്ക് കിട്ടിയ ശമ്പളം തനിയ്ക്ക് നല്‍കാന്‍ അശോകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കവിത ആവശ്യം നിരസിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കി്ട്ടു. ഒടുവില്‍ കറിക്കത്തിയെടുത്ത് അശോകന്‍ കവിതയുടെ കഴുത്ത് മുറിച്ചു. നിലവിളി പുറത്ത് കേള്‍ക്കാതിരിയ്ക്കാന്‍ റേഡിയോ ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിയ്ക്കുകയും ചെയ്തു. കവിതയുടെ മരണം ഉറപ്പാക്കിയ ശേഷം അശോകന്‍ രക്ഷപ്പെട്ടു.
ഞായറാഴ്ച രാവിലെ വീട് തുറന്ന് കിടക്കുന്നത് കണ്ടാണ് അയല്‍ക്കാര്‍ എത്തുന്നത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന കവിതയെയാണ് അവര്‍ കാണുന്നത്. തുടര്‍ന്ന് തിരുപ്പൂര്‍ റൂറല്‍ പൊലീസിനെ വിവരമറിയിച്ചു. അശോകനെതിരെ കേസെടുത്തിട്ടുണ്ട്. അയാള്‍ ഇപ്പോഴും ഒളിവിലാണ്.












Click it and Unblock the Notifications