ബന്ധുക്കള്‍ ഫോണ്‍ ചെയ്യാന്‍ അനുവദിച്ചില്ല, നവദമ്പതികള്‍ ജീവനൊടുക്കി
കാര്‍ഗ്രാം: ബന്ധുക്കള്‍ ഫോണ്‍ ചെയ്യാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് നവദമ്പതികള്‍ ജീവനൊടുക്കി. ചൊവ്വാഴ്ച രാവിലെ കാര്‍ഗ്രാമിലെ ജല്‍താക് പാരയില്‍ റിയ(22), രഞ്ജു ദാസ്(31) എന്നിവരാണ് ആത്മഹത്യ ചെയ്തത്. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആഹാരത്തില്‍ വിഷം കലര്‍ത്തി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിയ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.

വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷം രഞ്ജു റിയയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തിരുന്നു. ഇത് ബന്ധുക്കളെ ചൊടിപ്പിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ രഞ്ജുവിനെയും റിയയെയും നിരന്തരമായി ഉപദ്രവിക്കുകയായിരുന്നു. ഏഴുമാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരുടെയും വിവാഹിതരായത്.
രഞ്ജുവിന്റെ ബന്ധുക്കള്‍ ഇരുവരെയും മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് റിയയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇതുമായി പോലിസ് ബന്ധുക്കളെ ചോദ്യം ചെയ്തു വരികയാണ്.












Click it and Unblock the Notifications