വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍!
പട്ന: ഹരിയാണയില്‍ നവവധുവിനെ ഭര്‍ത്താവും ബന്ധുക്കളും പുരോഹിതരും ചേര്‍ന്ന് കൂട്ട മാനഭംഗത്തിനിരയാക്കി. കുരുക്ഷേത്രയിലാണ് സംഭവം. വിവാഹ രാത്രിയിലാണ് സംഭവം. യുവതിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത കുരുക്ഷേത്ര വനിതാ പോലീസ് ഭര്‍ത്താവ്, ഭര്‍ത്താവിന്റെ പിതാവ്, സഹോദരീ ഭര്‍ത്താവ്, അമ്മ, സഹോദരി നാല് പുരോഹിതന്മാര് എന്നിവര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ സെപ്തംബര്‍ 26ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി കുരുക്ഷേത്ര പോലീസ് ഇന്‍സ്പെക്ടര്‍ ശീലാവതി സ്ഥിരീകരിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ സെപ്തംബര്‍ 13, 14 തിയ്യതികളില്‍ തന്നെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ 12 ന് യുവതി വിവാഹിതയായെന്നും സെപ്തംബര്‍ 13ന് ലഹരി കലര്‍ന്ന പാനീയം നല്കിയ ശേഷം ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. മുറിയില്‍ അടച്ചിട്ട് കണ്ണും വായും കെട്ടിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവ്, പിതാവ്, എന്നിവര്‍ സെപ്തംബര്‍ 13ന് തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു. സെപ്തംബര്‍ 14ന് പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ എത്തിയ നാല് പൂജാരിമാരും തന്നെ പീഡിപ്പിക്കുകയായിരുന്നു. തന്നെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications