കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ കുടിയന്മാര്‍ക്ക് കഷ്ടകാലം... പ്രതീക്ഷ കൈവിടേണ്ട, താൽക്കാലിക മദ്യഷാപ്പുകൾക്ക് സാധ്യത!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ലിക്കര്‍ ലൈസന്‍സ് പുതുക്കിലഭിക്കാത്തത് ബെംഗളൂരു നഗരത്തിലെ മദ്യ വില്‍പ്പന പ്രതിസന്ധിയിലാക്കുന്നു. പഴയലൈസന്‍സ് കാലവധി കഴിഞ്ഞ 30ന് അവസാനിച്ചു.നഗരത്തില്‍ 10050 ലിക്കര്‍ ലൈസന്‍സുകളാണ് പുതുക്കാനുണ്ടായിരുന്നത്. എന്നാല്‍ നഗരത്തിലെ കടയുടമകള്‍ ലൈസന്‍സിന് അപേക്ഷിച്ചിരുന്നെങ്കിലും ഒരാള്‍ക്ക് പോലും ഇതുവരെ പുതുക്കി കിട്ടിയിട്ടില്ല.

പഴയ ലൈസന്‍സിന്റെ കാലാവധി രണ്ട് ദിവസം മുമ്പ് കഴിഞ്ഞതിനാല്‍ പുതിയ ലൈസന്‍സ് ലഭിക്കുന്നത് വരെ നഗരത്തിലെ കടകളില്‍ ഇനി മദ്യം എത്തില്ല.കടകളില്‍ മദ്യം എത്തിക്കുന്നത് കര്‍ണാടക ബിവരേജ് കോര്‍പ്പറേഷനാണ്.എന്നാല്‍ ലൈസന്‍സ് പുതുക്കാതെ മദ്യം നല്‍കാന്‍ കോര്‍പ്പറേഷന് കഴിയില്ല. നിലവിലുള്ള സ്റ്റോക്ക് തീര്‍ന്നാല്‍ നഗരത്തില്‍ താല്‍കാലിക മദ്യക്ഷാമം ഉടലെടുക്കും.

Liquor

അങ്ങനെ വന്നാല്‍ ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്ക് ഇത് ചാകരയായിരിക്കും.കടകളില്‍ മദ്യം ലഭിക്കാതിരുന്നാല്‍ ജനം ആശ്രയിക്കുക മധുലോക പോലുള്ള ഓണ്‍ലൈന്‍ ബിവറേജ് ട്രേഡേഴ്‌സിനെയാകും. നിലവിലുള്ള സ്‌റ്റോക്ക് തീരുന്നതിനിടെ ലൈസന്‍സ് ലഭിക്കുമോയെന്ന ആശങ്കയിലാണ് നഗരത്തിലെ മദ്യ വില്‍പ്പനക്കാര്‍

English summary
Bengaluru news about liquor trade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X