Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് പിന്നാലെ കര്‍ണാടകത്തില്‍ വെള്ളപ്പൊക്ക ഭീതി! കബനി അണക്കെട്ട് തുറന്നു! ജാഗ്രതാ നിര്‍ദേശം!

മൈസൂരു: കേരളം കുറച്ച് ദിവസങ്ങളായി പ്രളയഭീതിയിലായിരുന്നു. ഇപ്പോള്‍ കര്‍ണാടകയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കബനി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതാണ് ഭീതിയ്ക്ക് കാരണം. കാവേരി നദിയുടെ തീരപ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 80,000 ക്യൂസെക്‌സ് വെള്ളമാണ് കബനി അണക്കെട്ടില്‍നിന്ന് തുറന്നുവിടുന്നത്. 1992-നുശേഷം ആദ്യമായാണ് ഇത്രയധികം വെള്ളം ഒഴുക്കികളയുന്നത്.

kabini-dam

അണക്കെട്ട് തുറന്നുവിട്ടതോടെ സമീപഗ്രാമങ്ങളായ ബെല്ലത്തൂരു, ഹൊമ്മരഗള്ളി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. നഞ്ചന്‍ഗോഡില്‍ ഒട്ടേറെപ്പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. കുടക് ജില്ലയില്‍ രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയെത്തുടര്‍ന്ന് കെ.ആര്‍.എസ് അണക്കെട്ടിലേക്കുള്ള ഒഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഒഴുക്ക് വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ കെ. ആര്‍.എസ്. അണക്കെട്ടില്‍നിന്ന് 43,000 ക്യൂസെക്‌സ് വെള്ളം തുറന്നുവിടേണ്ടിവരും. ഇതോടെ കാവേരിനദിയിലും ജലനിരപ്പ് ഉയരും. അതേസമയം തിങ്കളാഴ്ചവരെ കുടക്, ശിവമോഗ ജില്ലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+