രാമായണത്തിലെ വിഭീഷണന്; സീരിയല്‍ താരം മുകേഷ് റാവലിനെ മരിച്ച നിലയില്‍ കണ്ടെത്തി
സീരിയല്‍ താരം മുകേഷ് റാവലിനെ കണ്ടിവാലി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമായണം സീരിയലിലെ വിഭീഷണനിലൂടെയാണ് പ്രശസ്തനായ
ദൂരദര്‍ശനിലെ രാമായണം സീരിയല്‍ കണ്ടവരാരും വിഭീഷണനെ മറന്നു കാണില്ല. രാവണന് സീതയെ തട്ടിക്കൊണ്ട് വന്നപ്പോള്‍ സുരക്ഷിതമായി സീതയെ രാമന് കൈമാറാന്‍ ഉപദേശിക്കുന്ന അനുജനെ അത്ര പെട്ടെന്നാരും മറക്കില്ല. രാമായണം ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ വേഷമിട്ട മുകേഷ് റാവല്‍ അന്തരിച്ചു.
മഹാരാഷ്ട്രയിലെ കണ്ടിവാലി റെയില്‍വെ ട്രാക്കില്‍ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ട്രാക്കുകള്ക്കിടയിലൂടെ നടക്കുമ്പോള്‍ അപകടം സംഭവിച്ചതാകാമെന്ന് റെയില്‍വെ പോലീസ് പറഞ്ഞു. അപകടം നടന്നയുടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയത രാമായണമാണ് മുകേഷിനെ പ്രശസ്തിയിലേക്കെത്തിച്ചത്. നിരവധി ഗുജറാത്തി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

അന്വേഷണം
രണ്ടു ദിവസമായി മുകേഷ് റാവലിനെ കാണാതായിട്ട്. പിന്നീട് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മരണം സ്ഥിരീകരിച്ചത്.

തിരിച്ചറിയാന്‍ കഴിഞ്ഞില്ല
കണ്ടിവാലി റയില്‍വെ ട്രാക്കില്‍ അപകടം നടന്നയുടന്‍ അപകടത്തില്‍പ്പെട്ടയാളെ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാനുള്ള യാതൊരു വിധ രേഖകളും ഉണ്ടായിരുന്നില്ല. മൊബൈല്‍ ഫോണ്‍ പോലും ഇല്ലായിരുന്നു.

വസ്ത്രം കണ്ട്
മുകേഷ് ധരിച്ചിരിക്കുന്ന വസ്ത്രം കണ്ട് മകളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

അപകട മരണം
റെയില്‍വെ ട്രാക്കിനിടയിലൂടെ നടക്കുമ്പോള്‍ ട്രയിന്‍ ഇടിച്ചിട്ടതാവാമെന്ന് റെയില്‍വെ പോലീസ് പറയുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications