കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശ് ട്രെയിന്‍ ദുരന്തം; കേന്ദ്രസര്‍ക്കാരിനെതിരെയുള്ള നീക്കമാണോ?മുരളി മനോഹര്‍ ജോഷി

കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് ഉത്തര്‍പ്രദേശ് ട്രെയിനപകടമെന്ന് സംശയിക്കുന്നതായി മുതിര്‍ന്ന ബിജെപി വക്താവ് മുരളി മനോഹര്‍ ജോഷി.

Google Oneindia Malayalam News

ദില്ലി: കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് ഉത്തര്‍പ്രദേശ് ട്രെയിനപകടമെന്ന് മുതിര്‍ന്ന ബിജെപി വക്താവ് മുരളി മനോഹര്‍ ജോഷി. കുറച്ചു ട്രാക്കുകള്‍ മാത്രം അപകടത്തില്‍പ്പെട്ടതാണ് സംശയത്തിനിടയാക്കുന്നത്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യമെങ്ങും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച് കുറച്ച് നാള്‍ പിന്നിടവെയാണ് തീവണ്ടി ദുരന്തം സംഭവിച്ചിരിക്കുന്നത്.

14 ബോഗികള്‍ക്ക് പാളം തെറ്റിയത് എങ്ങനെയാണെന്നാണ് മനസ്സിലാവാത്തത്. പാളത്തിനിടയില്‍ തകരാറുണ്ടെങ്കില്‍ റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടേണ്ടതാണ്. ട്രെയിനുകള്‍ സ്‌റ്റേഷനിലെത്തുന്നതിന് മുന്‍പ് അധികൃതര്‍ ട്രാക്ക് പരിശോധന നടത്താറുണ്ട്. പാളത്തില്‍ തകരാറുണ്ടെങ്കില്‍ പരിശോധനാ സമയത്ത് ശ്രദ്ധയില്‍പ്പെടേണ്ടതാണ്.

murali manohar joshi

ഇന്‍ഡോര്‍ എക്‌സ്പ്രസ് പാളം തെറ്റിയത് ട്രാക്കിലെ വിള്ളല്‍ കൊണ്ടാണോ അതോ ബോധപൂര്‍വമായ ശ്രമമാണോയെന്നും അന്വേഷിക്കണം. അപകട കാരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. ടാക്കുകളില്‍ വിള്ളലുണ്ടായതാണെങ്കില്‍ റെയില്‍വേ അന്വേഷണം നടത്തി എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും മനോഹര്‍ ജോഷി ആവശ്യപ്പെട്ടു.

English summary
Bharatiya Janata Party (BJP) veteran Murli Manohar Joshi on Sunday demanded a probe into the UP train incident while stating that it may be a plot against the Centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X