
ബിജെപിയിലേക്കെന്ന വാർത്തകള്‍ അടിസ്ഥാനരഹിതം: കോണ്‍ഗ്രസ് വിടില്ലെന്ന് ദിഗംബർ കാമത്ത്
പനാജി: ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോള്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്ന ഗോവ. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കേവല ഭൂരിപക്ഷത്തിനടുത്തുള്ള സീറ്റുകളില്‍ മുന്നിട്ട് നിന്നുവെങ്കില്‍ അവസാനം കോണ്‍ഗ്രസ് ഏറെ പിന്നില്‍ പോവുകയായിരുന്നു. 40 സീറ്റുകളുള്ള ഗോവ അസംബ്ലിയിൽ ബി ജെ പി 20 സീറ്റുകൾ നേടി, 33.3% വോട്ട് വിഹിതത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയപ്പോള്‍ കോൺഗ്രസിന് 11 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്.
സ്വതന്ത്രരുടേയും പ്രാദേശിക കക്ഷികളുടേയും പിന്തുണയില്‍ ബി ജെ പി പിന്നീട് സർക്കാർ രൂപീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്കി കൊണ്ട് മുതിർന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദിഗംബർ കാമത്ത് പാർട്ടി വിടാന്‍ പോവുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.
നടിയുടെ നീക്കത്തില്‍ വക്കീല്‍ പെടുമോ: രണ്ടാമതും നല്കിയ പരാതിയില്‍ നടപടി തുടങ്ങിയെന്ന് ഭാരവാഹികള്‍

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് മർഗോവിൽ നിന്നുള്ള പാർട്ടി എം എൽ എയുമായ ദിഗംബർ കാമത്ത് കോണ്‍ഗ്രസ് വിട്ട് ഭരണകക്ഷിയായ ബി ജെ പിയിൽ ചേരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് വിട്ടെത്തിയാല്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സർക്കാരിൽ വൈദ്യുതി മന്ത്രിയായി ബി ജെ പി ദിഗംബർ കാമത്തിനെ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.
അന്ന് ഗ്ലാമർ മോഡേണെങ്കില്‍ ഇന്ന് തിളക്കം സാരിയില്‍: ഏത് ഡ്രസിലും സുന്ദരിയായി ആര്യ

എന്നാല്‍ ഈ റിപ്പോർട്ടുകളെ പാടെ തള്ളിക്കൊണ്ട് ദിഗംബർ കാമത്ത് തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. താൻ ഭാരതീയ ജനതാ പാർട്ടിയിലേക്ക് മാറുമെന്ന് അവകാശപ്പെടുന്ന വാർത്തകൾ തികച്ചും അസത്യമാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ദില്ലിയിലേക്ക് പോയതെന്നും കാമത്ത് വ്യക്തമാക്കി. പ്രൂഡന്റ് മീഡിയയാണ് അദ്ദേഹത്തിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

"ഞാൻ കോൺഗ്രസ് പാർട്ടി വിടാൻ ഉദ്ദേശിക്കുന്നുവെന്ന റിപ്പോർട്ടുകൾ തികച്ചും അസത്യമാണ്; ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഭാര്യയുമായി ഡൽഹിയിൽ പോയതാണ്. അല്ലാതെ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ല ബാക്കി എല്ലാം കിംവദന്തികൾ മാത്രമാണ്.''- ദിഗംബർ കാമത്ത് പറഞ്ഞതായി പ്രൂഡന്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ഒരു തവണ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ പോയ ചരിത്രമുള്ള നേതാവ് കൂടിയാണ് കാമത്ത്. 1994-ൽ കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് കൂറുമാറിയ അദ്ദേഹം ഗോവയിൽ രണ്ട് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്തു. 2005-ൽ കോൺഗ്രസിൽ തിരിച്ചെത്തിയ അദ്ദേഹം അതേ വർഷം തന്നെ സംസ്ഥാനത്ത് മനോഹർ പരീക്കറുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിനെ താഴെയിറക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തിരുന്നു.

2007 മുതൽ 2012 വരെയാണ് ദിഗർബർ കാമത്ത് ഗോവ മുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുള്ളത്. ഏഴ് തവണ എം എൽ എയായ അദ്ദേഹം 2022 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിക്കപ്പെട്ടിരുന്ന കോൺഗ്രസിന്റെ മുൻനിര നേതാക്കളിലൊരാളായിരുന്നു. തെരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ മർഗോവിൽ നിന്ന് 68 കാരനായ കാമത്ത് വന്‍ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവ ഉപമുഖ്യമന്ത്രി ബാബു അജ്ഗോങ്കർ മനോഹറിനും ആം ആദ്മി പാർട്ടിയുടെ (എ എ പി) ലിങ്കൺ ആന്റണി വാസിനുമെതിരെയാണ് കാമത്ത് മത്സരിച്ചത്. ശക്തമായ മത്സരത്തില്‍ മർഗോ മണ്ഡലത്തിൽ നിന്ന് 7,794 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ദിഗംബർ കാമത്ത് വിജയിച്ചത്. മേഖലയില്‍ വലിയ സ്വാധീനയ ശക്തിയുള്ള നേതാവ് കൂടിയാണ് അദ്ദേഹം.