കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അധികാരത്തിൽ വന്ന ശേഷം ബാങ്ക് തട്ടിപ്പ് കേസുകൾ കൂടുന്നു, 23000 കേസുകൾ, തുക കേട്ടാൽ ഞെട്ടും...

  • By Desk
Google Oneindia Malayalam News

ദില്ലി: അടുത്ത കാലത്തായി ബാങ്ക് തട്ടിപ്പ് കേസുകളാണ് നമ്മൾ കൂടുതലും കേട്ടത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ ബാങ്കുകളിലായി ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് നടന്നതെന്നാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 23000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2017 ഏപ്രിൽ മുതൽ 2018 മാർച്ച് ഒന്ന് വരെ മാത്രം 5,152 കേസുകളാണ് ബാങ്ക് തട്ടിപ്പുമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 2016-17 സാമ്പത്തിക വർഷത്തിൽ അയ്യായിരത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 28,459 കോടിയാണ് ഏറ്റവും കൂടുതലായി തട്ടിപ്പ് നടത്തിയ തുക. 2017 ഏപ്രിൽ മുതൽ 2018 മാർച്ച് ഒന്നു വരെയുള്ള കേസുകളിലാണ് ഇത് പെടുന്നത്.

തട്ടിപ്പ് കേസ് വർധിക്കുന്നു

തട്ടിപ്പ് കേസ് വർധിക്കുന്നു

2013 മുതൽ 2018 മാർച്ച് ഒന്നുവരെ 23,866 തട്ടിപ്പു കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒരോ കേസിലും ഒരു ലക്ഷത്തിന് മുകളിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ട്. മൊത്തത്തിൽ 1,00,718 കോടിയുടെ തട്ടിപ്പാണ് ഈ കാലയളവിൽ നടന്നതെന്ന് ആർടിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 18,698 കോടിയുടെ തട്ടിപ്പ് നടന്ന കേസടക്കം 4693 കേസുകളാണ് 2015-16 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ 19,455 കോടിയുടെ തട്ടിപ്പ് അടക്കം 4639 കേസുകൾ മാത്രമായിരുന്നു 2014-15 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന്റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

നടപടികൾ സ്വീകരിക്കുന്നു

നടപടികൾ സ്വീകരിക്കുന്നു

2013-14 സാമ്പത്തിക വർഷത്തിൽ 4306 തട്ടിപ്പു കേസുകളാണ് ബാങ്കുകൾ റിപ്പോർട്ടി ചെയ്തത്. ഇതേ കാലയളവിൽ തന്നെയായിരുന്നു 10,170 കോടിയുടെ തട്ടിപ്പ് നടന്നതെന്ന് സെൻട്രൽ ബാങ്ക് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് ചെയ്യപ്പെട്യ കേസുകളിൽ നടപടിയെടുക്കുന്നുണ്ടെന്നും. ഓരോ വ്യക്തികളുടെയും വസ്തുതകളും സാഹചര്യങ്ങളും അനുസരിച്ച് നടപടികൾ സ്വീകരിച്ച് വരികയാണെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു

സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു

മൊത്തം 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി 1ലക്ഷത്തി 718 കോടിരൂപ തട്ടിയെന്നാണ് ആര്‍ബിഐയുടെ കണക്കുകള്‍. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നുമാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. അടുത്തകാലത്ത് രണ്ട് പൊതുമേഖല ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്

തട്ടിപ്പില്‍ പ്രധാനം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വജ്ര വ്യാപാരി നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും നടത്തിയ 13000 കോടിയുടെ തട്ടിപ്പാണ്. ഇന്ത്യയിലെ ശതകോടിശ്വരിൽ സ്ഥാനമുള്ളയാളാണ്​ നീരവ്​ മോദി. ഫോബ്​സ്​ മാസികയുടെ ഇന്ത്യയിലെ ധനികരുടെ പട്ടികയിലെ എൺപത്തഞ്ചാം സ്ഥാനത്തുള്ളയാളാണ് നീരവ് മോദി. ഇന്ത്യയിൽ മാത്രമല്ല ഏഷ്യയിലാകെ പടർന്ന് പന്തലിച്ചു നിൽക്കുന്ന വ്യവസായ സാമ്രാജ്യം തന്നെ അദ്ദേഹത്തിനുണ്ട്.

13,000 കോടിയുടെ തട്ടിപ്പ്

13,000 കോടിയുടെ തട്ടിപ്പ്


13,000 കോടി രൂപയുടെ തട്ടിപ്പാണു നീരവ് മോദിയും അമ്മാവനും ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖ കേന്ദ്രമാക്കി നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കി(പിഎന്‍ബി)ല്‍ നിന്ന് ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിടുകയായിരുന്നു.

സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ശ്രമം

സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ശ്രമം

അതേ സമയം ഇരുവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുന്നോട്ടു പോകുകയാണ്. ഒന്നിലധികം ഏജന്‍സികള്‍ ഇരുവരും ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് കേസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുന്‍പെ തന്നെ നീരവ് മോദിയും മെഹുല്‍ ചോക്സിയും വിദേശത്തേക്ക് കടന്നിരുന്നു. അതിനിടെ നീരവ് മോദി ഹോങ്കോംഗിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. നീരവിന്റെ പാസ്പോർട്ടും റദ്ദാക്കിയിട്ടുണ്ട്.

കിട്ടാക്കടം എട്ടര ലക്ഷം

കിട്ടാക്കടം എട്ടര ലക്ഷം


ഐഡിബിഐ ബാങ്കിന്‍റെ മുന്‍ സിഎംഡി, എയര്‍സെല്‍ പ്രൊമോട്ടര്‍ ജി ശിവശങ്കരനെയും , ഐഡിബിഐ ബാങ്കില്‍ നിന്ന് 600 കോടിയുടെ തട്ടിപ്പ് നടത്തിയതിന് അദ്ദേഹത്തിന്‍റെ മകനെയും സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. സര്‍ക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ 2017 ഡിസംബര്‍ വരെയുള്ള കിട്ടാക്കടം എട്ടരലക്ഷം കോടി രൂപയാണ്. ഇതില്‍ ഭൂരിഭാഗവും വ്യാവസായിക ,കാര്‍ഷിക ലോണുകളാണ്.

മോദി അധികാരത്തിലെത്തിയ ശേഷം

മോദി അധികാരത്തിലെത്തിയ ശേഷം


പഞ്ചാബ് നാഷണല്‍ ബാങ്ക് 55.200 കോടി, IDBI 44.542 കോടി , ബാങ്ക് ഓഫ് ഇന്ത്യ 43.474 കോടി, ബാങ്ക് ഓഫ് ബറോഡ 41.649 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 38000 കോടിരൂപ, കാനറ ബാങ്ക് 37,794 കോടി, ICICI 33849 കോടി എന്നിങ്ങനെയാണ് മറ്റു ബാങ്കുകളുടെ കിട്ടാക്കടത്തിന്‍റെ കണക്കുകള്‍. എൻഡിഎ സർക്കകാർ അധികാരത്തിലെത്തിയതോടെയാണ് ബാങ്ക് തട്ടിപ്പ് കേസുകൾ കൂടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

English summary
The Reserve Bank of India has revealed that over 23,000 cases of bank fraud involving a whopping Rs 1 lakh crore were reported in the last five years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X