കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎച്ച്എഫ്എല്ലിന് നേരെ 31000 കോടിയുടെ അഴിമതി ആരോപണവുമായി കോബ്രപോസ്റ്റ്, ബിജെപിക്കും പങ്കെന്ന്!!

  • By Desk
Google Oneindia Malayalam News

ദില്ലി: അന്വേഷണാത്മക പോര്‍ട്ടലായ കോബ്രപോസ്റ്റ് അഴിമതി ആരോപണവുമായി രംഗത്ത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് ഡിഎച്ച്എഫ്എലിനും ബിജെപിക്കും നേരെ 31,000 കോടിയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഡിഎച്ച്എഫ്എല്‍ 31000 കോടിയുടെ അഴിമതി നടത്തിയെന്നാണ് കോബ്ര പോസ്റ്റ് പറയുന്നത്. കമ്പനിയുടെ കീഴിലുള്ള കടലാസു കമ്പനികള്‍ 19.5 കോടി രൂപയാണ് ബിജെപിക്ക് കൈമാറിയത് എന്നും കോബ്ര പോസ്റ്റ് പറയുന്നു.


വായ്പയെടുത്ത തുക ഡിഎച്ച്എഫ്എല്‍ വിവിധ ഇടങ്ങളിലായി നിക്ഷേപിച്ചിരിക്കയാണ്. ഭൂമി വാങ്ങാനും ഷെയര്‍ മാര്‍ക്കറ്റുകളിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ക്ലബ്ബുകളിലുമായി നിക്ഷേപിച്ചിരിക്കയാണ്. വായ്പ നേടിയിരിക്കുന്നത് കടലാസ് കമ്പനികളുടെ പേരിലാണ്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളില് നിന്നാണ് വായ്പ എടുത്തിരിക്കുന്നത്. ആര്‍കെഡബ്ല്യു ഡെവലപേഴ്‌സ്, സ്‌കില്‍ റിലേറ്റേഴ്‌സ്, ദര്‍ശന്‍ ഡെവലപ്പേഴ്സ് എന്നിവയാണ് വായ്പ തരപ്പെടുത്തിയ കടലാസ് കമ്പനികള്‍.

bihar2-01-1509509817-154

2013ലെ കമ്പനീസ് ആക്ടിന്റെ 182 വകുപ്പിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. ബിജെപി ഇത് വരെ ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണും മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയും ആവശ്യപ്പെട്ടു. യാതോരു ഈടും വാങ്ങാതെയാണ് ഡിഎച്ച്എഫ്എല്ലിന് വായ്പ നല്കിയത്. ഇതില്‍ എസ്ബിഐയില്‍ നിന്ന് മാത്രം 11500 കോടി രൂപ വെട്ടിച്ചിട്ടുണ്ട്. നിരവധി നിയമങ്ങള്‍ക്ക് ലംഘിച്ച് കൊണ്ടാണ് ഇത്തരത്തില്‍ അഴിമതി നടത്തിയത്. 45 കമ്പനികള്‍ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ കടലാസ് കമ്പനികള്‍ നല്കിയത് 14,282 കോടിയാണ്. 34 കമ്പനികള്‍ 10500 കോടി ഈടില്ലാതെ വാങ്ങിയിട്ടുണ്ട്.


ഫിനാന്‍ഷ്യല്‍ സ്റ്റേറ്റമെന്റിലും ഈ കമ്പനികള്‍ ഒന്നും തന്നെ ലോണ്‍ വിഹിതം രേഖപ്പെടുത്തിയിട്ടില്ലെന്നും കോബ്രപോസ്റ്റ് പറയുന്നു. അഴിമതിയില്‍ ഇടപാടുള്ള ഷഹാന ഗ്രൂപ്പ് മുന്‍ സിവസേന എംഎല്‍എ ദാല്‍വി ശിവറാം ഗോപാലിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും കര്‍ണാടകയിലുള്ള കമ്പനികള്‍ക്കും ആണ് 1320 കോടി ലഭിച്ചിട്ടുള്ളത്. ഇതോടെ ഇടപാടില്‍ ബിജെപിക്ക പങ്കുണ്ടെന്ന് തെളിയുകയാണ്.

English summary
News portal Cobrapost alleged 31000 crore scandal by BJP and non banking corporation DHFL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X