ഒരു ദിവസത്തെ വിലക്ക് സൗജന്യ പബ്ലിസിറ്റിയായി; പുതിയ നിക്ഷേപകരെ കിട്ടുമെന്ന് അസം ചാനല്‍
ഒരു ദിവസത്തെ വിലക്ക്; സൗജന്യ പബ്ലിസിറ്റി ലഭിച്ചെന്ന് അസം ചാനല്‍
ഗുവാഹത്തി: എന്‍ഡിടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്ക് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് ഒരു ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുമ്പോള്‍ സര്‍ക്കാര്‍ വിലക്ക് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് അസം ചാനലായ ന്യൂസ് ടൈം അസം. ഈ ചാനലിനെ കൂടാതെ എന്‍ഡിടിവി, കേബിള്‍ വേള്‍ഡ് ടിവി എന്നിവയ്ക്ക് നവംബര്‍ 9ന് ഒരു ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരും മറ്റും കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും പ്രതിഷേധിക്കുകയും ചെയ്തുവരവെയാണ് അസം ചാനല്‍ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. സൗജന്യ പബ്ലിസിറ്റിയാണ് തങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് ചാനല്‍ പറയുന്നു. ഇതോടെ ചാനലില്‍ പുതിയ നിക്ഷേപകരെ ലഭിക്കുമെന്ന പ്രതീക്ഷയും ഇവര്‍ പ്രകടിപ്പിച്ചു.

സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് നവംബര്‍ 9ന് ചാനല്‍ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കും. എന്നാല്‍, തങ്ങളുടെ പ്രേക്ഷകരുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ വര്‍ധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രേക്ഷകരെ ചാനലിന് ലഭിക്കും. മന്ത്രാലയത്തിന്റെ വിലക്ക് നല്ലതായാണ് തങ്ങള്‍ കരുതുന്നതെന്നും ചാനല്‍ പ്രൊഡ്യൂറായ ഉത്പാല് ബാരോഹ് പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ വാര്‍ത്തയെ തുടര്‍ന്നാണ് അസം ചാനലിന് വിലക്കേര്‍പ്പെടുത്തിയത്. ലൈംഗിക പീഡനത്തിനിരയായ മൈനറായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതും മറ്റുമാണ് ചാനലിനെതിരായ നടപടിക്കിടയാക്കിയത്. 2010ല്‍ ആരംഭിച്ച ചാനല്‍ ഇപ്പോള്‍ പ്രതിദിന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. നേരത്തെ തന്നെ പല വിവാദ വിഷയങ്ങളും മാധ്യമ നിയമത്തിന് യോജിക്കാത്ത വിധത്തില്‍ പ്രക്ഷേപണം ചെയ്ത ചാനലാണിത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications